കെ.എം.ഷാജിയെ വധിക്കാന്‍ ക്വട്ടേഷന്‍: അന്വേഷണ സംഘം മുംബൈയിലേക്ക്


സി.കെ വിജയന്‍ | മാതൃഭൂമി ന്യൂസ്

കെ.എം ഷാജി ഫോട്ടോ: വി.പി ഉല്ലാസ്

കണ്ണൂര്‍: കെ.എം ഷാജി എം.എല്‍.എയെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസില്‍ അന്വേഷണം സംഘം മുംബൈയിലേക്ക്. വളപട്ടണം സി.ഐ പി ആര്‍ മനോജിന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച പുറപ്പെടും.

സംഘം പ്രതിയായ തേജസിന്റെ മൊഴിയെടുത്തു. രാഷ്ട്രീയ വിദ്വേഷം തീര്‍ക്കാന്‍ തേജസ് യുപി സ്വദേശിയായ യുനുസിന് ഷാജിയെ വധിക്കാന്‍ ക്വട്ടേഷന്‍ നല്കിയെന്നാണ് കേസ്.

തേജന്റെ പിതാവിന്റെ മൊഴി രേഖപ്പെടുത്തിയ പോലീസ് ഇയാളുടെ രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തിയിട്ടുണ്ട്.

തേജസും യൂനുസും തമ്മിലുള്ള ബന്ധത്തിലേക്കും അന്വേഷണം നീണ്ടു. ഇരുവരും ദുബായില്‍ ഒരു സ്ഥാപനത്തില്‍ ഒന്നിച്ച് ജോലി ചെയ്തിട്ടുണ്ട്. യൂനുസിന് ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുണ്ടോ, ക്വട്ടേഷനുമായി ബന്ധപ്പെട്ട് പണം വിനിയോഗിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്. ക്വട്ടേഷന്‍ വിവരം ചോര്‍ന്ന് ഷാജിയിലേക്കെത്തിയത് എങ്ങനെയാണെന്നത് സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

Content Highlight: Quotation to kill local secretary KM Shaji: Investigation team goes to Mumbai

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


Representative Image

1 min

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

May 27, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022

Most Commented