കാലിക്കറ്റ് വി.സിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ക്വാവാറണ്ടോ ഹര്‍ജി; ഹൈക്കോടതി നോട്ടീസയച്ചു


കാലിക്കറ്റ് യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് | ഫോട്ടോ: മാതൃഭൂമി

കൊച്ചി: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ക്വാവാറണ്ടോ ഹര്‍ജി. ഗവര്‍ണര്‍, കാലിക്കറ്റ് സര്‍വകലാശാല എന്നിവരെയും എതിര്‍കക്ഷികളാക്കി കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗവും കെപിസിടിഎ സംസ്ഥാന പ്രസിഡണ്ടുമായ ഡോ. ടി. മുഹമ്മദാലിയാണ് ഹര്‍ജ്ജി ഫയല്‍ ചെയ്തത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കാലിക്കറ്റ് വിസിക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടു.

സംസ്ഥാന ചീഫ് സെക്രട്ടറിയെ കണ്‍വീനറാക്കി സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത് യുജിസി നിബന്ധനകള്‍ക്ക് വിരുദ്ധമാണെന്നും സമാനരീതിയില്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് നടത്തിയ കെ.ടി.യു.വിന്റെ വൈസ്ചാന്‍സലര്‍ നിയമനം സുപ്രീംകോടതി റദ്ദാക്കിയതായും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിസി പദവിക്കുള്ള അപേക്ഷകരില്‍ നിന്ന് ശുപാര്‍ശചെയ്യുന്ന വ്യക്തിയുടെ സവിശേഷതകള്‍ സെര്‍ച്ച്കമ്മിറ്റി ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും അത് പരിശോധിക്കാതെയാണ് ഗവര്‍ണര്‍ ഏകപക്ഷീയമായി കാലിക്കറ്റ് വിസിയായി എം.കെ ജയരാജിനെ നിയമിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു.

സുപ്രീംകോടതി വിധിയുടെ വെളിച്ചത്തില്‍ വി.സി പദവി ഒഴിയാന്‍ ഗവര്‍ണര്‍ നല്‍കിയ നിര്‍ദ്ദേശം കോടതിയില്‍ ചോദ്യംചെയ്ത വി.സിയുടെ നിലപാട് വിസി പദവിയുടെ മഹത്വത്തിന് ഭംഗം വരുത്തിയതായും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. ഹര്‍ജിയില്‍ ജനുവരി 13-ന് തുടര്‍വാദം കേള്‍ക്കും.

Content Highlights: Quo warranto for Dismissal of Calicut VC


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


chintha jerome jayarajan

2 min

തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ? യുവനേതാവിനെ തളർത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കണ്ട- ഇ.പി

Jan 30, 2023

Most Commented