കണ്ണൂർ സർവകലാശാല | Photo: Mathrubhumi
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ വീണ്ടും ചോദ്യപേപ്പര്‍ ആവര്‍ത്തനം. തിങ്കളാഴ്ച നടന്ന എം.എസ് സി മാത്തമാറ്റിക്സ് നാലാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പറാണ് കഴിഞ്ഞ വര്‍ഷത്തേതിന്റെ തനിയാവര്‍ത്തനമായത്. വിഷയം പരിശോധിക്കുമെന്ന് സര്‍വകലാശാല അധികൃര്‍ പ്രതികരിച്ചു.
ഇത് അഞ്ചാം തവണയാണ് ചോദ്യപേപ്പര്‍ ആവര്‍ത്തിക്കുന്നത്. നേരത്തെ സൈക്കോളജിയുടെ രണ്ട് ചോദ്യപേപ്പറുകള്‍, ബോട്ടണി, മലയാളം എന്നിവയുടെ ചോദ്യപേപ്പറുകളിലും അപാകതകള്‍ കണ്ടെത്തിയിരുന്നു. സിലബസിന് പുറത്ത് നിന്ന് 90 ശതമാനം ചോദ്യങ്ങളുമായും
ചോദ്യപേപ്പര്‍ എത്തിയിരുന്നു.
ഇതിന് പുറമേയാണ് തിങ്കളാഴ്ച നടന്ന എം.എസ് സി മാത്തമാറ്റിക്സ് പരീക്ഷയില്‍ കഴിഞ്ഞ വര്‍ഷത്തെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചത്. സര്‍വകലാശാല പരീക്ഷ കണ്ട്രോളര് ഡെപ്യൂട്ടേഷന് അവസാനിപ്പിച്ച് ചൊവ്വാഴ്ച സ്ഥാനമൊഴിയാനിരിക്കെയാണ് പുതിയ വിവാദം.
ആദ്യ തവണ ചോദ്യപേപ്പര്‍ ആവര്ത്തനമുണ്ടായപ്പോള് അന്വേഷണ കമ്മിഷനെ നിയമിക്കുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നതാണ്. എന്നിട്ടും ഇത്തരം സംഭവം ആവര്‍ത്തിച്ചതില്‍ പക്ഷേ സര്‍വകലാശാലയ്ക്ക് ഉത്തരമില്ല.
Content Highlights: question paper repeated in msc maths exam at kannur university
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..