കാസര്‍കോട്: റോഡ് നിര്‍മ്മാണത്തില്‍ അലംഭാവം കാണിച്ച കരാറുകാര്‍ക്കെതിരെ പൊതുമരാമത്ത് വകുപ്പിന്റെ ശക്തമായ നടപടി. സമയബന്ധിതമായി റോഡുപണി പൂര്‍ത്തിയാക്കാത്ത കരാറുകാരനെ പുറത്താക്കി. കാസര്‍ഗോഡ് എം.ഡി കണ്‍സ്ട്രക്ഷനെതിരെയാണ് നടപടി. പേരാമ്പ്ര -താന്നിക്കണ്ടി - ചക്കിട്ടപാറ റോഡ് പ്രവൃത്തിയിലെ അലംഭാവത്തെ തുടര്‍ന്നാണ് പെതുമാമത്ത് വകുപ്പ് നടപടിയെടുത്തത്.

2020 മേയ് മാസം 29നാണ് റോഡ് പണി ആരംഭിച്ചത്. 9 മാസം കൊണ്ട് പ്രവൃത്തി പൂര്‍ത്തികരിക്കാനായിരുന്നു കരാര്‍. ഇതിനായി 10 കോടി രൂപ അനുവദിച്ചിരുന്നു. പ്രവൃത്തി  പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് സ്ഥലം സന്ദര്‍ശിച്ചിരുന്നു. സമയബന്ധിതമായി പണി പൂര്‍ത്തീകരിക്കാന്‍ കരാറുകാര്‍ക്ക് മന്ത്രി നേരിട്ട് നിര്‍ദ്ദേശം നല്‍കിയിട്ടും. പുരോഗതി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് നടപടി. കരാറുകാരന്റെ നഷ്ടോത്തരവാദിത്തത്തില്‍ ടെര്‍മിനേറ്റ് ചെയ്യുകയാണ് ചെയ്തത്.

ദേശീയ പാത 766ല്‍ നടക്കുന്ന പ്രവര്‍ത്തിയില്‍ പുരോഗതി ഇല്ലാത്തതിനെ തുടര്‍ന്ന് കരാര്‍ രംഗത്തെ ശക്തരായ നാഥ് ഇന്‍ഫാസ്ട്രക്ചര്‍ കമ്പനിയില്‍ നിന്നും പിഴ ഈടാക്കാനും കഴിഞ്ഞ ദിവസം ശുപാര്‍ശ ചെയ്തിരുന്നു.

Content Highlights: PWD terminates contractor for not finishing road works on time