പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണി: പരിശോധിക്കാന്‍ പ്രത്യേക സമിതി


പരിശോധന ഈമാസം 20 മുതല്‍, വീഴ്ച കണ്ടെത്തിയാല്‍ നടപടി

പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി

തിരുവനന്തപുരം: പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണി പരിശോധിക്കാന്‍ പ്രത്യേകസമിതി രൂപവത്കരിച്ചു. പരിപാലന കാലാവധി കഴിഞ്ഞ റോഡുകള്‍ തകരുംമുമ്പേ കരാറുകാരെ ഏല്‍പ്പിച്ച് അറ്റകുറ്റപ്പണി നടത്തുന്ന റണ്ണിങ് കരാര്‍ സംവിധാനം പരിശോധിക്കാനാണ് സമിതി. പൊതുമരാമത്ത് സെക്രട്ടറിയുള്‍പ്പെടെ അഞ്ച് സിവില്‍ സര്‍വീസുദ്യോഗസ്ഥര്‍, എട്ട് ചീഫ് എന്‍ജിനിയര്‍മാര്‍, സൂപ്രണ്ടിങ് എന്‍ജിനിയര്‍മാര്‍, എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍മാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതാണ് പരിശോധനാ സംഘം.

പൊതുമരാമത്ത് മന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സംഘം പ്രവര്‍ത്തിക്കുക. ജില്ലകള്‍തിരിച്ച് പ്രവൃത്തികളുടെ നിലവിലെ സ്ഥിതി പരിശോധിക്കുകയാണ് ലക്ഷ്യം. ഈ മാസം 20-നാണ് പരിശോധന തുടങ്ങുക. പ്രവൃത്തി നടത്തിപ്പില്‍ വീഴ്ച കണ്ടെത്തിയാല്‍ ഉടന്‍ നടപടിയെടുക്കാന്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പൊതുമരാമത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിശോധനാ റിപ്പോര്‍ട്ട് അതത് ദിവസംതന്നെ മന്ത്രിക്ക് നല്‍കാനും നിര്‍ദേശിച്ചു.

പരിപാലന കാലാവധി കഴിഞ്ഞ റോഡുകള്‍ നവീകരിക്കാന്‍ കാലതാമസം ഉണ്ടാകുകയും റോഡ് കേടാവുകയും ചെയ്യുന്ന പരാതികള്‍ ഒട്ടേറെ ഉയര്‍ന്നിരുന്നു. ഇതൊഴിവാക്കാനാണ് രാജ്യത്ത് ആദ്യമായി റണ്ണിങ് കരാര്‍ സംവിധാനം കേരളത്തില്‍ നടപ്പാക്കിയത്.

റണ്ണിങ് കരാര്‍പ്രകാരം ഒരുവര്‍ഷമെങ്കിലും റോഡ് തകരാതെ സൂക്ഷിക്കേണ്ടത് കരാറുകാരന്റെ ഉത്തരവാദിത്വമാണ്. തകരാറുണ്ടായാല്‍ 48 മണിക്കൂറിനകം പരിഹരിക്കണമെന്നാണ് വ്യവസ്ഥ. റണ്ണിങ് കരാറില്‍ പരിപാലിക്കുന്ന റോഡുകളുടെ വിവരങ്ങള്‍ ജനങ്ങള്‍ക്കറിയാനായി നീലനിറത്തിലുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കാനും മന്ത്രിയുടെ നിര്‍ദേശമുണ്ട്. ബോര്‍ഡുകളില്‍ കരാറുകാരന്റെ പേരും ഫോണ്‍നമ്പറും ബന്ധപ്പെട്ട പൊതുമരാമത്ത് ഉദ്യോഗസ്ഥന്റെ ഫോണ്‍നമ്പറും ടോള്‍ ഫ്രീ നമ്പറും ഉണ്ടാവും.

യാത്ര ദുസ്സഹമാകുന്നുവെന്ന പരാതി ഇല്ലാതാക്കും -മന്ത്രി റിയാസ്

തിരൂര്‍: പൊതുമരാമത്ത് റോഡില്‍ കുണ്ടും കുഴിയും നിറഞ്ഞ് യാത്ര ദുസ്സഹമാകുന്നുവെന്ന പരാതി പൂര്‍ണമായും ഇല്ലാതാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. റോഡില്‍ കുണ്ടും കുഴികളും ഇല്ലാതാക്കാന്‍ റണ്ണിങ് കോണ്‍ട്രാക്ട് നല്‍കാന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. തിരൂരില്‍ 'മാതൃഭൂമി'യോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിപാലന കാലാവധി തീരുംമുമ്പ് റോഡ് അറ്റകുറ്റപ്പണിക്കുള്ള നടപടിയെടുക്കും. റോഡു നിര്‍മിച്ച് രണ്ടു വര്‍ഷക്കാലമാണ് പരിപാലന കാലാവധി. ഈ കാലാവധി തീരുംമുമ്പ് പുതിയ ടെന്‍ഡര്‍ വിളിച്ച് റണ്ണിങ് കോണ്‍ട്രാക്ട് നല്‍കും. ഒരു വര്‍ഷത്തേക്കാണ് കരാര്‍ നല്‍കുക. ഇതുവഴി റോഡ് അറ്റകുറ്റപ്പണി നടത്താനുള്ള കാലതാമസം ഇല്ലാതാക്കാന്‍ കഴിയും -റിയാസ് പറഞ്ഞു.

Content Highlights: PWD road maintenance Minister Muhammed Riyas


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented