തിരുവനന്തപുരം: പി.ഡബ്ല്യൂ.ഡി. 4 യു എന്ന മൊബൈല്‍ ആപ്ലിക്കേഷനെ കുറിച്ച് തയ്യാറാക്കിയ പ്രമോ വീഡിയോ നടന്‍ മമ്മൂട്ടി പ്രകാശനം ചെയ്തു. സംസ്ഥാനത്തെ റോഡുകളെ കുറിച്ച് ജനങ്ങള്‍ക്കുള്ള പരാതികള്‍ പൊതുമരാമത്ത് വകുപ്പിനെ അറിയിക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയിരിക്കുന്ന ആപ്ലിക്കേഷനാണ് പി.ഡബ്ല്യൂ.ഡി. 4 യു. 

ആപ്പ് വഴി ലഭിക്കുന്ന പരാതികള്‍ എസ്.എം.എസ്. വഴിയും ഇമെയില്‍ വഴിയും ബന്ധപ്പെട്ട റോഡ്സ് വിഭാഗം എഞ്ചിനീയര്‍മാരെ അറിയിക്കും. പരാതി പരിഹരിച്ചതിന് ശേഷം വിവരം ആപ്പില്‍ അപ്ഡേറ്റ് ചെയ്യും. പരാതി നല്‍കിയവര്‍ക്ക് ആപ്പിലൂടെ തന്നെ തുടര്‍വിവരങ്ങള്‍ അറിയാന്‍ സാധിക്കും. റോഡുകളുടെ പരിപാലനം കൂടുതല്‍ ജനകീയമാക്കാന്‍ മൊബൈല്‍ ആപ്പിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

content highlights: pwd 4 u application promo video released by actor mammootty