PV Anvar| Photo: Mathrubhumi
കൊച്ചി: പിവി അന്‍വര്‍ എംഎല്‍എയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയില്‍ വച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. ക്വാറിയുമായി ബന്ധപ്പെട്ട പണമിടപാടിലാണ് ചോദ്യം ചെയ്യല്‍.
കഴിഞ്ഞ ജൂലായില്‍ ഇഡിക്ക് ഇത് സംബന്ധിച്ച് പരാതി ലഭിച്ചിരുന്നു. 2012ല്‍ കര്‍ണാടക ബെല്‍ത്തങ്ങാടിയിലെ ക്വാറി ബിസിനസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി സലീം എന്ന വ്യക്തിയാണ് അന്‍വറിനെതിരെ പരാതി നല്‍കിയത്.
അന്‍വര്‍ അമ്പത് ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു സലീമിന്റെ പരാതി. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ സലീമിനോട് ഹാജരാക്കാന്‍ ഇ.ഡി.ആവശ്യപ്പെടുകയും ഇയാള്‍ കൈവശമുള്ള തെളിവുകള്‍ കൈമാറുകയും ചെയ്തിരുന്നു.
Content Highlights: PV ANVAR is questioned by the Enforcement Directorate
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..