കള്ളപ്പണ ഇടപാട് ആരോപണത്തില്‍ ഇ.ഡി.ചോദ്യം ചെയ്യലിന് ശേഷം ക്ഷുഭിതനായി ഇടത് എംഎല്‍എ അന്‍വര്‍


തിങ്കളാഴ്ച കൊച്ചി ഇ.ഡി. ഓഫിസിലെ ചോദ്യം ചെയ്യലിനു ശേഷം മടങ്ങുന്ന പി.വി.അൻവർ എം.എൽ എ |ഫോട്ടോ:വി.കെ.അജി

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് തട്ടിക്കയറി ഇടത് സ്വതന്ത്ര എംഎല്‍എ പി.വി.അന്‍വര്‍. ചോദ്യം ചെയ്യല്‍ സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍ ഇന്ത്യ-പാകിസ്താന്‍ ഫുട്‌ബോള്‍ കളിയെ കുറിച്ച് ചര്‍ച്ച ചെയ്യാനാണെന്നായിരുന്നു അന്‍വറിന്റെ പ്രതികരണം. ഒന്നും പറയാന്‍ സൗകര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ക്വാറി ബിസിനസിലെ കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് പി വി അന്‍വറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചിയില്‍ ചോദ്യം ചെയ്തത്.

കഴിഞ്ഞ ജൂലായില്‍ ഇഡിക്ക് ഇത് സംബന്ധിച്ച് പരാതി ലഭിച്ചിരുന്നു. 2012ല്‍ കര്‍ണാടക ബെല്‍ത്തങ്ങാടിയിലെ ക്വാറി ബിസിനസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി സലീം എന്ന വ്യക്തിയാണ് അന്‍വറിനെതിരെ പരാതി നല്‍കിയത്.

അന്‍വര്‍ ക്വാറിയുണ്ടെന്ന് കാണിച്ച് പണം തട്ടിയെടുത്തെന്നായിരുന്നു സലീമിന്റെ പരാതി. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ സലീമിനോട് ഹാജരാക്കാന്‍ ഇ.ഡി.ആവശ്യപ്പെടുകയും ഇയാള്‍ കൈവശമുള്ള തെളിവുകള്‍ കൈമാറുകയും ചെയ്തിരുന്നു.

തന്റെ ഉടമസ്ഥതയില്‍ മംഗലാപുരത്ത് ക്വാറിയുണ്ടെന്നും 50 ലക്ഷം രൂപ മുടക്കിയാല്‍ 10 ശതമാനം ഷെയര്‍ നല്‍കാമെന്ന് അന്‍വര്‍ തെറ്റിദ്ധരിപ്പിച്ചെന്നുമാണ് മലപ്പുറം സ്വദേശിയായ വ്യവസായി സലീം ഇഡിയ്ക്ക് മൊഴി നല്‍കിയത്.

Content Highlights: PV Anvar angry after ED questioning on black money deal


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented