പിവി അൻവർ എംഎൽഎയും മുഖ്യമന്ത്രി പിണറായി വിജയനും | Photo: https:||www.facebook.com|pvanvar
കോഴിക്കോട്: വഖഫ് ബോർഡ് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശങ്ങൾ ഏറ്റെടുത്ത് പിവി അൻവർ എംഎൽഎ.
"മുസ്ലിം ലീഗിന്റെ ബോധ്യം ആര് പരിഗണിക്കുന്നു. ലീഗിന് എന്താണോ ചെയ്യാനുള്ളത് അത് ചെയ്തു കാണിക്ക്, ഞങ്ങൾക്ക് പ്രശ്നമല്ല. അതായത് ലീഗുകാരേ, പോയി പണി നോക്ക് എന്നാ പറഞ്ഞത്", പിവി അൻവർ എംഎൽഎ ഫെയ്സ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പമുള്ള ചിത്രവും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മുസ്ലീങ്ങളുടെ അട്ടിപ്പേറവകാശം ലീഗിനാണോ എന്ന് സി.പി.എം. കണ്ണൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചിരുന്നു. മതസംഘടനയാണോ രാഷ്ട്രീയ സംഘടനയാണോ എന്ന് ലീഗ് തീരുമാനിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
മുസ്ലീങ്ങളുടെ പ്രശ്നം സര്‍ക്കാര്‍ പരിഹരിക്കും. ലീഗിന്റെ ബോധ്യം ആര് പരിഗണിക്കുന്നുവെന്നും നിങ്ങള്‍ ആകുന്നത് ചെയ്യൂ എന്നും മുഖ്യമന്ത്രി ലീഗിനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഇത് ഏറ്റെടുത്തുകൊണ്ടായിരുന്നു പിവി അൻവർ എംഎൽഎയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
Content Highlights: PV Anvar against muslim league about waqf board issue
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..