പുറമറ്റം പഞ്ചായത്ത് പ്രസിഡന്റിനെ സി.പി.എം. പ്രവര്‍ത്തകര്‍ ആക്രമിച്ചു; ചുരിദാര്‍ വലിച്ചുകീറി


ചുരിദാര്‍ വലിച്ചുകീറുകയും വാച്ച് പൊട്ടിക്കുകയും ബാഗ് തട്ടിക്കളയുകയും കൈയ്ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്‌തെന്ന് ഇവര്‍ പോലീസിന് മൊഴി നല്‍കി. ബഹളത്തിനിടെ ഷാള്‍ വലിച്ചെടുത്തുകൊണ്ടുപോയി.

പുറമറ്റം പഞ്ചായത്ത് ഓഫീസിലെത്തിയ പ്രസിഡന്റ് സൗമ്യ ജോബിയെ ആക്രമിക്കാനുള്ള സി.പി.എം. പ്രവർത്തകരുടെ ശ്രമം പോലീസ് തടയുന്നു. ഇടതുവശത്ത് നിൽക്കുന്നതാണ് പഞ്ചായത്ത് പ്രസിഡന്റ്.

മല്ലപ്പള്ളി: പുറമറ്റം ഗ്രാമപ്പഞ്ചായത്തില്‍ തുടര്‍ച്ചയായി രണ്ടാംദിവസവും അക്രമം. വെള്ളിയാഴ്ച ഓഫീസിലെത്തിയ പ്രസിഡന്റ് സൗമ്യ ജോബിയെ സി.പി.എം. പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആക്രമിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഗ്രാമപ്പഞ്ചായത്ത് ഓഫീസിലെത്തിയ സൗമ്യയെ സി.പി.എം. പ്രവര്‍ത്തകര്‍ ആദ്യം തടയാന്‍ ശ്രമിച്ചു. പോലീസ് സംരക്ഷണത്തോടെ, അവര്‍ അകത്തുകടക്കുന്നതിനിടെ സംഘര്‍ഷം കൂടി. കുറെനേരം കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴാണ് ആക്രമിച്ചത്. വ്യാഴാഴ്ച രാത്രി പഞ്ചായത്ത് ജീപ്പ് അടിച്ചുതകര്‍ത്തിരുന്നു.

തന്റെ ചുരിദാര്‍ വലിച്ചുകീറുകയും വാച്ച് പൊട്ടിക്കുകയും ബാഗ് തട്ടിക്കളയുകയും കൈയ്ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്‌തെന്ന് ഇവര്‍ പോലീസിന് മൊഴി നല്‍കി. ബഹളത്തിനിടെ ഷാള്‍ വലിച്ചെടുത്തുകൊണ്ടുപോയി. ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ഷിജു കുരുവിള, സാബു ബഹനാന്‍ എന്നിവരുടെ നിര്‍ദേശപ്രകാരം ആശാപ്രവര്‍ത്തകയും സി.പി.എം. ലോക്കല്‍ കമ്മിറ്റിയംഗവുമായ ശോഭിക ഗോപി ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും മൊഴിയിലുണ്ട്. കണ്ടാലറിയാവുന്ന നാല് സ്ത്രീകളും കൈയേറ്റം ചെയ്യാനുണ്ടായിരുന്നെന്നും അവര്‍ പറഞ്ഞു.

സി.പി.എം. സ്വതന്ത്രയായി തിരഞ്ഞെടുക്കപ്പെട്ട് പ്രസിഡന്റായ സൗമ്യയോട് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടും സ്ഥാനമൊഴിഞ്ഞിരുന്നില്ല. ഇവര്‍ക്കെതിരേ എല്‍.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസപ്രമേയം ക്വാറം തികയാതെ പരാജയപ്പെട്ടു. സി.പി.എം. സ്വതന്ത്രയായി തിരഞ്ഞെടുക്കപ്പെട്ട വൈസ് പ്രസിഡന്റ് ശോശാമ്മ തോമസിനെതിരേ സൗമ്യയും മറ്റ് ആറ് യു.ഡി.എഫ്. അംഗങ്ങളും ചേര്‍ന്ന് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുമുണ്ട്. സ്വന്തം പ്രസിഡന്റിനെതിരേ കൊണ്ടുവന്ന അവിശ്വാസം തള്ളിപ്പോയതും അവര്‍ യു.ഡി.എഫിനൊപ്പം ചേര്‍ന്നതുമാണ് ഇവിടെ സി.പി.എമ്മിനെ ചൊടിപ്പിച്ചിരിക്കുന്നത്. എന്തുവന്നാലും സൗമ്യ പ്രസിഡന്റ്സ്ഥാനം രാജിവെയ്ക്കുന്നതുവരെ സമരം തുടരുമെന്നാണ് സി.പി.എം. നിലപാട്.


Content Highlights: Puramattam panchayath president attacked

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


05:31

മാവില വിറ്റും പണം കണ്ടെത്താം; ഇത് കുറ്റ്യാട്ടൂർ പെരുമ

Apr 12, 2022

Most Commented