ക്ലാസ് ആരംഭിച്ചു, പിന്നാലെയെത്തി ആ ദുരന്ത വാര്‍ത്ത; ഷാന്റിയെ തനിച്ചാക്കി ചാണ്ടിയും മക്കളും വിടപറഞ്ഞു


തോട് നിറഞ്ഞ് ഒഴുകിയ വെള്ളത്തിലേക്ക് കാര്‍ മുങ്ങിമറയുന്നത് കണ്ടിട്ടും രക്ഷാപ്രവര്‍ത്തനത്തിന് തുനിയാതെ പോയ ബസ് ജീവനക്കാരുടെ നടപടിയില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്.

പുറമറ്റം കല്ലുപാലത്തിന് സമീപം തോട്ടിൽവീണ കാർ. ഇൻസെറ്റിൽ പാസ്റ്റർ വിഎം ചാണ്ടി, ഫേബാ വി ചാണ്ടി, ബ്ലെസ്സി ചാണ്ടി

റാന്നി: പാസ്റ്ററുടെയും മക്കളുടെയും മരണത്തില്‍ നടുങ്ങി പൂവന്മല ഗ്രാമം. പൂവന്മല ചര്‍ച്ച് ഓഫ് ഗോഡിലെ പാസ്റ്ററായ വി.എം.ചാണ്ടിയുടെയും മക്കളായ ബ്ലെസി, ഫേബ എന്നിവരുടെയും മരണമാണ് നാടിനെ ദുഃഖത്തിലാഴ്ത്തിയത്. അല്പം മുമ്പ് മുന്നിലൂടെ കടന്നുപോയവര്‍ മരിച്ചുവെന്ന് കേട്ടപ്പോള്‍ പലര്‍ക്കും വിശ്വസിക്കാനായില്ല. മക്കളെ കോളേജുകളില്‍ കൊണ്ടുവിടാന്‍ പോകുംവഴിയാണ് വെണ്ണിക്കുളം കല്ലുപാലത്തിന് സമീപം അപകടമുണ്ടായത്. ഭര്‍ത്താവും മക്കളും മരിച്ചതോടെ ഷാന്റി തനിച്ചായി.

പാസ്റ്റര്‍ പൂവന്മല ആരാധനാലയത്തില്‍ എത്തിയിട്ട് ഒരു വര്‍ഷം മാത്രമേ ആയുള്ളൂവെങ്കിലും ഇതിനുള്ളില്‍ ചര്‍ച്ചിലെ അംഗങ്ങളുടെയും നാട്ടുകാരുടെയും പ്രിയങ്കരനായിരുന്നു. ഏത് ആവശ്യത്തിനും രാപകല്‍ വ്യത്യാസമില്ലാതെ ഓടിയെത്തുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേതെന്ന് ചര്‍ച്ചില്‍പ്പെട്ട മാമച്ചന്‍കാലായില്‍ ബേബിയും ഭാര്യ സൂസനും പറയുന്നു. എല്ലാവരോടും വളരെ സ്‌നേഹത്തോടെ പെരുമാറുന്ന ആളായിരുന്നു പാസ്റ്ററെന്നും ചര്‍ച്ചിലെ അംഗങ്ങള്‍ പറഞ്ഞു. ചര്‍ച്ചിലുള്ള 12 കുടുംബങ്ങളോടും അടുത്ത ബന്ധമാണ് പുലര്‍ത്തിവന്നത്. എല്ലാ ദിവസവും പാസ്റ്റര്‍ തന്നെയാണ് ബി.സി.എ. വിദ്യാര്‍ഥിനിയായ ഇളയ മകള്‍ ഫേബയെ പരുമല മാര്‍ ഗ്രിഗോറിയോസ് കോളേജില്‍ കൊണ്ടുപോയിരുന്നത്. ഇടുക്കി സ്വദേശിയായ പാസ്റ്റര്‍ 21 വര്‍ഷമായി സുവിശേഷ പ്രവര്‍ത്തനം നടത്തിവരുന്നു. 2021 ജൂണിലാണ് പൂവന്മലയിലെത്തിയത്. അതിന് മുമ്പ് മൂന്നുവര്‍ഷം എഴുമറ്റൂര്‍ ചര്‍ച്ച് ഓഫ് ഗോഡിലായിരുന്നു. മൃതദേഹം ചൊവ്വാഴ്ച രാവിലെ എട്ടുമതല്‍ 11 വരെ കുമ്പനാട്ടെയും 12 മുതല്‍ രണ്ടുവരെ പൂവന്മലയിലെയുംചര്‍ച്ച് ഓഫ് ഗോഡ് ആരാധനാലയങ്ങളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് സ്വദേശമായ ഇടുക്കിയിലേക്ക് കൊണ്ടുപോകും.

ക്ലാസ് ആരംഭിച്ചു; പിന്നീട് എത്തി ആ ദുരന്ത വാര്‍ത്ത

പുളിക്കീഴ്: പുറമറ്റത്തെ അപകടവിവരം അറിയാതെ തിങ്കളാഴ്ച പതിവുപോലെ പരുമല മാര്‍ ഗ്രിഗോറിയോസ് കോളേജില്‍ ക്ലാസ് ആരംഭിച്ചു. പിന്നീടാണ് വാഹനാപകടത്തില്‍ ബി.സി.എ. അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥിനി ബ്ലെസി ചാണ്ടി മരണപ്പെട്ടെന്ന വാര്‍ത്ത പരന്നത്. തങ്ങളുടെ സഹപാഠി മരിച്ചെന്ന വിവരം വിശ്വസിക്കാനാകാത്ത വിഷമത്തിലാണ് ബി.സി.എ. ബിരുദ വിദ്യാര്‍ഥികള്‍. ബ്ലെസി ചാണ്ടിയെ കോളേജിലേക്ക് കൊണ്ടുവിടാന്‍ വരുന്ന വഴിയാണ് അപകടം സംഭവിച്ചത്.

അലമുറയിട്ടുകരയുന്ന സഹപാഠികളെ ആശ്വസിപ്പിക്കാന്‍ അധ്യാപകര്‍ ഏറെ പാടുപെട്ടു. മറ്റ് വിദ്യാര്‍ഥികള്‍ക്ക് മാതൃകയായിരുന്നു ബ്ലെസിയുടെ പെരുമാറ്റമെന്ന് അധ്യാപകന്‍ എയ്ഞ്ചലോ രെഞ്ചു മാത്യു പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച കോളേജില്‍ നടന്ന രക്ഷാകര്‍തൃ യോഗത്തില്‍ പിതാവ് വി.എം.ചാണ്ടി സജീവമായി പങ്കെടുത്തിരുന്നു.

ബ്ലെസിയെ എല്ലാ ദിവസവും കോളേജില്‍ കൊണ്ടുവിട്ടിരുന്നത് പിതാവ് ആയിരുന്നതിനാല്‍ സഹപാഠികളുമായും നല്ല അടുപ്പം പുലര്‍ത്തിയിരുന്നു. ക്ലാസില്‍ അഞ്ച് പെണ്‍കുട്ടികളാണ് ഉള്ളത്. സോന, സൗപര്‍ണിക, പ്രസീത, അജു എന്നിവരുമായി ബെസി ഞായറാഴ്ചയും പരീക്ഷയെ സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിരുന്നു. തിങ്കളാഴ്ച കോളേജില്‍ കാണാം എന്ന അവസാന മെസേജ് നോക്കി വിതുമ്പുകയാണ് സഹപാഠികള്‍.

പുറമറ്റത്തിന് നടുക്കമായി കല്ലുപാലത്തിലെ ദുരന്തം

മല്ലപ്പള്ളി: 2018 ഓഗസ്റ്റിലെ പ്രളയക്കെടുതിയുടെ ഓര്‍മകളില്‍ കഴിയുന്ന മണിമലയാറിന്റെ തീരങ്ങളില്‍ നടുക്കത്തിന്റെ ദിവസമായി വീണ്ടും അതേ മാസം ഒന്നാം തീയതി. കിഴക്കന്‍ പ്രദേശത്ത് ഉരുള്‍പൊട്ടി പുഴയിലെ വെള്ളം ഉയര്‍രുന്നതിന്റെ ആശങ്കയില്‍ കഴിയുന്നവര്‍ക്കിടയിലേക്കാണ് പുറമറ്റം കല്ലുപാലത്തിനടുത്ത് കാര്‍ തോട്ടില്‍വീണ് കാണാതായെന്ന വിവരം എത്തിയത്. കടക്കാമണ്ണില്‍ രഞ്ചിയാണ് കടുത്ത ഒഴുക്ക് വകവയ്ക്കാതെ കലക്കവെള്ളത്തില്‍ ആദ്യമിറങ്ങി തിരഞ്ഞത്.

വീണതിന് അഞ്ച് മീറ്റര്‍ അകലെ തോടിന്റെ അടിത്തട്ടിലായിരുന്നു കാര്‍. ഉപരിതലത്തില്‍ വാഹനത്തിന്റെ ഒരുലക്ഷണവും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് നടുവിലേല്‍ ശ്രീക്കുട്ടനും ഇറങ്ങി. തടിപ്പണിക്ക് പോയ ടെമ്പോയില്‍നിന്ന് കാവുങ്കല്‍ അജികുമാറും മറ്റ് തൊഴിലാളികളുമെത്തി വടം നല്‍കി. മുങ്ങിക്കിടന്ന കാറിന്റെ വാതില്‍ ഗ്ലാസുകള്‍ താഴ്ത്തിവെച്ചനിലയിലായിരുന്നു. അതിലൂടെ കയറിട്ട് കെട്ടി കരയിലേക്ക് വലിച്ചടുപ്പിച്ചു. പിന്നിലെ ചില്ല് ഇടിച്ചുപൊട്ടിച്ച് ഒരാളെ ആദ്യം കരയ്ക്കെടുത്തു. പിന്നാലെ മുന്നിലുണ്ടായിരുന്ന ഇരുവരെയും പുറത്തെടുത്തു.

കൃത്രിമശ്വാസം നല്‍കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത വടക്കേറ്റത്ത് ജോബി പറയുന്നു. തൊട്ടടുത്തുള്ള പെട്രോള്‍ പമ്പില്‍ കിടന്ന കാറില്‍ ചാണ്ടിയെയും മൂത്തമകള്‍ ഫെബയെയും കുമ്പനാട് ഫെല്ലോഷിപ്പ് ആശുപത്രിയിലെത്തിച്ചത് ജില്ലാ പഞ്ചായത്ത് അംഗം ജിജി മാത്യുവും ചേര്‍ന്നാണ്. അപ്പോഴേക്കും എത്തിയ അഗ്‌നിരക്ഷാസേന വാഹനത്തില്‍ ബ്ലെസിയെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോയി. ഇത്രയുമൊക്കെ ആയപ്പോഴാണ് അറിയുന്നത് തിരുവല്ല ഭാഗത്തേക്ക് പോയ ഒരു ബസിനെ മറികടന്ന ഉടനെയാണ് കാര്‍ തോട്ടിലേക്ക് വീണതെന്ന്. തോട് നിറഞ്ഞ് ഒഴുകിയ വെള്ളത്തിലേക്ക് കാര്‍ മുങ്ങിമറയുന്നത് കണ്ടിട്ടും രക്ഷാപ്രവര്‍ത്തനത്തിന് തുനിയാതെ പോയ ബസ് ജീവനക്കാരുടെ നടപടിയില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്.

കാര്‍ കാണാതായ വിവരം വഴിയിലാരോടോ പറഞ്ഞശേഷം ഇവര്‍ സ്ഥലം വിടുകയായിരുന്നു. വണ്ടി നിര്‍ത്തി ആളെ വിളിച്ചുകൂട്ടി തിരഞ്ഞിരുന്നെങ്കില്‍ ഒരാളെയെങ്കിലും രക്ഷിക്കാമായിരുന്നെന്ന കുറ്റബോധത്തിലാണ് നാട്. നല്ല താഴ്ചയുള്ള തോടിന്റെ തീരത്ത് സംരക്ഷണഭിത്തിയോ വാഹനങ്ങള്‍ വന്നിടിച്ചാല്‍ തടഞ്ഞുനിര്‍ത്താനുള്ള ഇരുമ്പുവേലിയോ ഇല്ല. ഇതും ദുരന്തത്തിന് കാരണമായിട്ടുണ്ട്.

Content Highlights: puramattam accident death

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented