ഛണ്ഡീഗഢ് : കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ പഞ്ചാബിലെ സ്‌കൂളുകള്‍ക്ക് പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനം. ഓഗസ്റ്റ് രണ്ട് (തിങ്കളാഴ്ച) മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കും അധ്യയനം ആരംഭിക്കുമെന്ന് പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചു. 

മുതിര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് നേരത്തെ അധ്യയനം ആരംഭിച്ചിരുന്നു. പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ കുറഞ്ഞെങ്കിലും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് വിദ്യാലയങ്ങളുടെ പ്രവര്‍ത്തനമെന്ന് ഉറപ്പുവരുത്തുമെന്ന് പഞ്ചാബ് സര്‍ക്കാര്‍ വ്യക്തമാക്കി. 

വെള്ളിയാഴ്ച 49 പേര്‍ക്ക് മാത്രമാണ് പഞ്ചാബില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഒരൊറ്റ മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ഇതിനോടകം ആറ് ലക്ഷത്തോളം പേര്‍ക്ക് പഞ്ചാബില്‍ കോവിഡ് പിടിപെട്ടിരുന്നു. എന്നാല്‍ നിലവില്‍ 544 രോഗികള്‍ മാത്രമാണ് സംസ്ഥാനത്ത് ചികിത്സയില്‍ തുടരുന്നത്. 

content highlights: Punjab schools to reopen for all classes from Monday, follow Covid norms