പ്രതീകാത്മകചിത്രം
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളിലെ പഞ്ചിങ് സംവിധാനം കര്‍ശനമാക്കണമെന്ന് ചീഫ് സെക്രട്ടറി വി.പി ജോയിയുടെ അന്ത്യശാസനം. 2023 ജനുവരി ഒന്ന് മുതല്‍ ഇക്കാര്യം നടപ്പിലാക്കണമെന്നാണ് നിര്‍ദേശം. സെക്രട്ടേറിയറ്റിലും കളക്ടറേറ്റിലെ വകുപ്പ് മേധാവികളുടെ ഓഫീസിലും പഞ്ചിങ് നിര്‍ബന്ധമാക്കും.
മുന്‍പും ബയോമെട്രിക് പഞ്ചിങ് കര്‍ശനമാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. ജോലി ചെയ്യാതെ ഓഫീസ് സമയത്ത് കറങ്ങി നടക്കുന്നത് തടയുക, ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് പഞ്ചിങ് കര്‍ശനമായി നടപ്പിലാക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്.
2018 ജനുവരി ഒന്ന് മുതല്‍ ബയോമെട്രിക് പഞ്ചിങ് സെക്രട്ടേറിയറ്റില്‍ നിലവിലുണ്ട്. 2018 നവംബര്‍ 1 മുതല്‍ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസിലേക്കും ഇതു വ്യാപിപ്പിക്കുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. അത് ഇതുവരെ നടക്കാത്ത സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ അന്ത്യശാസനം. ജീവനക്കാരുടെ ഹാജര്‍ സ്പാര്‍ക്കുമായി ബന്ധിപ്പിക്കാനാണ് കര്‍ശന നിര്‍ദ്ദേശം.
ഒരുകാരണവശാലും ഇനി സമയം നീട്ടിനല്‍കില്ലെന്നാണ് കലക്ടര്‍മാര്‍ക്കും വകുപ്പ് മേധാവികള്‍ക്കുമുള്ള ഉത്തരവ്. രാജ്ഭവന്‍, ഹൈക്കോടതി, പിഎസ്‌സി വിവരാവകാശ കമ്മീഷന്‍ ഓഫീസ്, സര്‍വകലാശാലകള്‍ തുടങ്ങി എല്ലാ ഓഫീസുകള്‍ക്കും ഉത്തരവ് ബാധകമാണ്.
സെക്രട്ടറിയേറ്റില്‍ ജീവനക്കാരുടെ മുങ്ങല്‍ തടയാന്‍ അടുത്ത ഘട്ടം എന്ന നിലയില്‍ ഇപ്പോള്‍ ആക്‌സസ് കണ്‍ട്രോള്‍ സംവിധാനം നടപ്പിലാക്കും രാവിലെ പഞ്ച് ചെയ്ത് ഓഫീസില്‍ നിന്നും പുറത്തുപോയി തിരികെ വന്ന് വൈകീട്ട് ഔട്ട് പഞ്ച് ചെയ്യാന്‍ കഴിയുന്ന പഴുത് ഒഴിവാക്കാനാണിത്. പഞ്ചിംഗ് കാര്‍ഡുമായി ഓഫീസിന് പുറത്തേക്ക് പോകുന്ന സമയമടക്കം അക്‌സസ് കാര്‍ഡ് ഉപയോഗിച്ച് തിരിച്ചറിയാനാകും.
Content Highlights: punching, kerala government
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..