തിരുവനന്തപുരം: ജീവിതത്തിന്റെ സമകാലിക സ്പന്ദനങ്ങള്‍ തിരിച്ചറിഞ്ഞ എഴുത്തുകാരനായിരുന്നു അന്തരിച്ച പുനത്തില്‍ കുഞ്ഞബ്ദുള്ളയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സാധാരണക്കാരുടെ ഭാഷയിലാണ് പുനത്തില്‍ തന്റെ കൃതികളിലൂടെ വായനക്കാരുമായി സംവദിച്ചത്. എഴുതിയതെന്തും വായിപ്പിക്കുന്ന മാസ്മരവിദ്യ അദ്ദേഹത്തിനുണ്ടായിരുന്നു.
ജീവിതത്തെ കാര്‍ട്ടൂണിസ്റ്റിന്റെ കണ്ണോടെയാണ് അദ്ദേഹം നോക്കിക്കണ്ടത്. അദ്ദേഹത്തിന്റെ നര്‍മത്തിനു പിറകില്‍ ആര്ദ്രതയുണ്ടായിരുന്നു എന്നതാണ് സവിശേഷത. പുനത്തിലിന്റെ മാസ്റ്റര്‍ പീസായി കണക്കാക്കുന്ന 'സ്മാരക ശിലകള്‍' വടക്കേ മലബാറിലെ മതസാഹോദര്യത്തിന്റെ ഇതിഹാസമാണ്. ഒരു കാലഘട്ടത്തെ അതേപടിയില്‍ കൊത്തിവെച്ച കൃതിയാണ് 'സ്മാരക ശിലകള്‍'. പുനത്തിലിന്റെ പല കൃതികളും വര്‍ഗീയതക്കെതിരായ ശക്തമായ സന്ദേശം നല്‍കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സാംസ്കാരിക വകുപ്പ് മന്ത്രി എകെ.ബാലന് തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി.
ഏറെക്കാലമായി ചികിത്സയിലായിരുന്ന പുനത്തില്‍ കുഞ്ഞബ്ദുള്ള ഇന്ന് രാവിലെ 7.40ഓടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്തരിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..