ബാലചന്ദ്രകുമാറിനെ അറിയാമെന്ന് പള്‍സര്‍ സുനി; ദിലീപിന് കുരുക്കായി ഫോണ്‍ സംഭാഷണം


ദിലീപ്, പൾസർ സുനി | ഫോട്ടോ: മാതൃഭൂമി

കൊച്ചി: ദിലീപിന് കുരുക്കായി പള്‍സര്‍ സുനിയുടെ ജയിലിലെ ഫോണ്‍ വിളി. പള്‍സര്‍ സുനിയും സാക്ഷി ജിന്‍സണും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. ബാലചന്ദ്ര കുമാറിനെ മുന്‍പ് കണ്ടിട്ടുണ്ട് എന്നാണ് പള്‍സര്‍ സുനി പറയുന്നത്. ദിലീപിന്റെ വീട്ടിലും ഹോട്ടലിലും വെച്ച് ബാലചന്ദ്ര കുമാറിനെ കണ്ടിട്ടുണ്ട് എന്നാണ് പള്‍സര്‍ സുനി ഈ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്.

പള്‍സര്‍ സുനി ജയിലില്‍ കഴിയുമ്പോഴാണ് നേരത്തെ സഹ തടവുകാരനായിരുന്ന ജിന്‍സണുമായി ഈ ഫോണ്‍ സംഭാഷണം നടത്തിയത്. ബാലചന്ദ്ര കുമാറിന്റെ ദിലീപിനെതിരായ ഏറ്റവും പുതിയ വെളിപ്പെടുത്തലുകള്‍ മാധ്യമങ്ങളില്‍ വന്നതിന് ശേഷമുള്ള ഫോണ്‍ സംഭാഷണമാണിത്. ബാലചന്ദ്രകുമാറിനെ അറിയാമെന്നും കണ്ടിട്ടുണ്ടെന്നും പള്‍സര്‍ സുനി ഈ സംഭാഷണത്തില്‍ സമ്മതിക്കുന്നുണ്ട്.

ദിലീപിന്റെ വീട്ടില്‍ വെച്ചും ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ചും മറ്റ് സ്ഥലങ്ങളില്‍ വെച്ചും ബാലചന്ദ്ര കുമാറിനെ താന്‍ കണ്ടിട്ടുണ്ടെന്ന് പള്‍സര്‍ സുനി കൃത്യമായി പറയുന്നുണ്ട്. പുതിയ വെളിപ്പെടുത്തലുകളില്‍ ദിലീപിന്റെ വീട്ടില്‍ വെച്ച് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടന്നുവെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദിലീപിനെതിരെ പോലീസ് പുതിയ കേസും രജിസ്റ്റര്‍ ചെയ്തിരുന്നു.

ബാലചന്ദ്രകുമാറിനെ പള്‍സര്‍ സുനിക്കും ദിലീപിനും അറിയാമെന്നും സംസാരത്തില്‍ നിന്ന് വ്യക്തമാണ്. പള്‍സര്‍ സുനി ജയിലിലുണ്ടായിരുന്ന സമയത്ത് സഹതടവുകാരനായിരുന്നു ജിന്‍സണ്‍. അന്ന് പള്‍സര്‍ സുനി പലകാര്യങ്ങളും ജിന്‍സണോട് വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് നടിയെ ആക്രമിച്ച കേസില്‍ ജിന്‍സണെ സാക്ഷിയാക്കിയിരുന്നു. ജയിലില്‍ നിന്നുള്ള ബന്ധം ഇവര്‍ പിന്നീടും തുടര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പള്‍സര്‍ സുനി ജിന്‍സണിനെ വിളിച്ചത്.

Content Highlights: Actress attack case accused Pulsar suni's phone call leaked

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022

Most Commented