പിടികൊടുക്കാതെ പി.ടി.7; ഉള്‍ക്കാട്ടിലൊളിച്ചു, കുരുക്കിടാനുള്ള ശ്രമം തത്കാലം അവസാനിപ്പിച്ചു


ധോണി ലീഡ് കോളേജിനും ഇന്ദിരാനഗറിനും സമീപത്ത് പി.ടി. 7 ആന കൂട്ടാളികളായെത്തിയ മറ്റ് രണ്ട് ആനകളെ നയിച്ച് റോഡിലൂടെ പോകുന്നു

പാലക്കാട്: ധോണിയെ വിറപ്പിച്ച പി.ടി. 7-നെ (പാലക്കാട് ടസ്‌കര്‍ ഏഴാമന്‍) പിടികൂടാനുള്ള ശനിയാഴ്ചത്തെ ദൗത്യം തത്കാലം അവസാനിപ്പിച്ചു. ദൗത്യം ഞായറാഴ്ച പുനരാരംഭിക്കും. ആന കാട്ടിലൊളിച്ചതിനെത്തുടര്‍ന്ന് ശനിയാഴ്ചത്തെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു. ആനയെ പിടികൂടാനുള്ള ശനിയാഴ്ചത്തെ ദൗത്യം താത്കാലികമായി അവസാനിപ്പിച്ചെന്ന് എ.സി.എഫ്. രഞ്ജിത് പ്രതികരിച്ചു. കൂടുതല്‍ മുന്നൊരുക്കത്തോടെ നാളെയും പി.ടി. സെവനെ പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

സമതലപ്രദേശത്തുവെച്ച് ആനയെ പിടികൂടുന്നതിനുള്ള സാഹചര്യം രാവിലെ ഒരുക്കിയിരുന്നു. വനം ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ റേഞ്ച് ഓഫീസര്‍ എന്‍. രൂപേഷ് അടങ്ങുന്ന ഇരുപത്തഞ്ചംഗ ദ്രുതപ്രതികരണ സംഘമാണ് ആനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യത്തിലുണ്ടായിരുന്നത്. ഇവര്‍ക്ക് സഹായികളായി വയനാട്ടിലെ മുത്തങ്ങയില്‍ നിന്നെത്തിച്ച കോന്നി സുരേന്ദ്രന്‍, ഭരത്, വിക്രം എന്നീ കുങ്കിയാനകളുമുണ്ടായിരുന്നു. ഒലവക്കോട്ടെ ആര്‍.ആര്‍.ടി.യടക്കം ജില്ലയിലെ അന്‍പതംഗ വനപാലക സംഘവും രംഗത്തുണ്ടായിരുന്നു. എന്നാല്‍ കൂടുതല്‍ ആളുകള്‍ പിന്തുടര്‍ന്നതോടെ ആന ഉള്‍ക്കാട്ടിലേക്ക് നീങ്ങി.

പുലര്‍ച്ചെ നാലുമണിയോടെത്തന്നെ പി.ടി. സെവനെ പിടികൂടാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് ആനയെ കണ്ടെത്തിയിരുന്നെങ്കിലും മയക്കുവെടി വെയ്ക്കാന്‍ പാകത്തില്‍ ആനയെ കിട്ടിയില്ല. തുടര്‍ന്ന് ആന ഉള്‍ക്കാട്ടിലേക്ക് പോയതോടെ ഇന്നത്തെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

Content Highlights: pt7 mission palakkad, todays attempt is abandoned


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam Adani

2 min

എസ്.ബി.ഐ അദാനിക്ക് നല്‍കിയത് 21,370 കോടി രൂപയുടെ വായ്പ; ഓഹരികളില്‍ തകര്‍ച്ച തുടരുന്നു

Feb 2, 2023

Most Commented