പി.ടി.7-ന് ‌(ധോണി) മദപ്പാടുകാലം; പ്രത്യേക നിരീക്ഷണത്തിലാക്കി,ഭക്ഷണം പുല്ലും വെള്ളവും


നീയും പെട്ടു... വനംവകുപ്പ് കൂട്ടിലാക്കിയ പി.ടി.7-നെ (ധോണി) കൂടിന്‌ പുറത്തുനിന്ന് നോക്കുന്ന വിക്രം എന്ന കുങ്കിയാന | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി

പാലക്കാട്: ഞായറാഴ്ച ഉച്ചയ്ക്ക് കൂട്ടിലായ ‘ധോണി’ക്ക് മദപ്പാടുകാലം. ധോണി മലയോരത്തെ വിറപ്പിച്ചുകഴിഞ്ഞിരുന്ന പി.ടി.7-ന് ‌(ധോണി) ഇത് മദപ്പാടുകാലമാണെന്ന് വനംവകുപ്പിലെ വിദഗ്‌ധർ തിരിച്ചറിഞ്ഞതിനെത്തുടർന്ന് പ്രത്യേക നിരീക്ഷണത്തിലാക്കി.

കൂട്ടിനുപുറത്ത് വിക്രമും ഭരതും സുരേന്ദ്രനും ഊഴമിട്ട് നിരീക്ഷണത്തിനുണ്ടെങ്കിലും ‘ധോണി’ക്ക് കുലുക്കമില്ല. ഞായറാഴ്ച രാവിലെ മയക്കുവെടിയേറ്റ് മയക്കത്തിലായിരുന്ന ‘ധോണി’ മന്ത്രിമാരെത്തിയതും തനിക്ക് പേരിട്ടതുമൊന്നും അറിഞ്ഞിരുന്നില്ലെങ്കിലും വൈകീട്ടോടെ മയക്കംതെളിഞ്ഞു. ആദ്യമൊക്കെ മരക്കൂടിന് പുറത്തേക്ക് കടക്കാൻ ശ്രമം നടത്തിയെങ്കിലും കുറച്ചുനേരത്തിനുശേഷം അതെല്ലാം അവസാനിപ്പിച്ചു.

ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് കെ. വിജയാനന്ദിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് ‘ധോണി’. ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ മേൽനോട്ടത്തിൽ ഡോക്ടർമാരുടെ സേവനം മുഴുവൻസമയവുമുണ്ട്. ഡോ. അജേഷ് മോഹൻദാസും പരിചരണത്തിനുണ്ടാവും. രണ്ട് ഉദ്യോഗസ്ഥരെയും ഒരു ഡോക്ടറെയും പ്രത്യേകം നിയോഗിക്കും.

ആനയെ ശീലങ്ങൾ പഠിപ്പിക്കാൻ രണ്ട് പാപ്പാന്മാരെയാണ് നിയോഗിക്കുന്നത്. ഇവരെക്കൂടാതെ, ചട്ടംപഠിപ്പിക്കാൻ വനംവകുപ്പിന്റെ വിദഗ്ധസംഘമുണ്ടാകും. മയക്കുവെടിയേറ്റതിന്റെ ക്ഷീണമെല്ലാം മാറിയെന്നും നിലവിൽ ആനയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്നും കെ. വിജയാനന്ദ് പറഞ്ഞു. ഏകദേശം 23 വയസ്സാണ് ആനയുടെ പ്രായമെന്നാണ് നിഗമനം.

മയക്കംതെളിഞ്ഞു

മയക്കംതെളിഞ്ഞപ്പോഴുണ്ടായ ഞെട്ടലൊക്കെ മാറി. വിശപ്പ് തുടങ്ങിയപ്പോൾ ഇടുങ്ങിയ കൂട്ടിനകത്ത് വട്ടംകറങ്ങി നടന്നു. ഭക്ഷണത്തിന് നൽകിയ പുൽക്കെട്ട് തുമ്പികൊണ്ട് തട്ടിനോക്കി പതുക്കെ വായിലാക്കി. ആദ്യ ആഴ്ചകളിൽ പുല്ലും വെള്ളവുമാണ് നൽകുക. പേരാലിന്റെ ചപ്പും അത്തിമരത്തിന്റെ ഇലയും നൽകും. ഇടയ്ക്ക് മേലുനനയ്ക്കാൻ പൈപ്പുവെള്ളം. ക്ഷീണമകറ്റാനും ചെറിയപരിക്കുകൾക്കുമുള്ള മരുന്നും നൽകുന്നുണ്ട്.

മദപ്പാടുകാലത്ത് കരുതൽവേണം

കൂട്ടിലടച്ച കാട്ടാനയ്ക്ക് മദപ്പാടുകാലമാണ്. മദമിളകിയാൽ ചിലപ്പോൾ അക്രമകാരിയായേക്കാം. കാട്ടിനകത്താണെങ്കിൽ രണ്ടുമാസംകൊണ്ട് കാട്ടാനകൾ മദപ്പാടുമാറി ശാന്തനാകും. കൂട്ടിനകത്തായതുകൊണ്ട് താരതമ്യേന കൂടുതൽസമയം വേണ്ടിവരുമെന്നാണ് വിദഗ്ധർ പറയുന്നത്. കൂടുംപരിസരവുമായി ഇണങ്ങിച്ചേരാൻ മൂന്നാഴ്ചയെങ്കിലും വേണ്ടിവരും.

ധോണി’യെ കാണാൻ ധോണിയിലേക്കൊഴുകി ജനം

പാലക്കാട്: ഞായറാഴ്ച നേരംപുലർന്നപ്പോൾ നാട്ടുകാരുൾപ്പെടെ ആദ്യം കേട്ടത് പി.ടി. ഏഴാമനെ (ധോണി) മയക്കുവെടിവെച്ചെന്ന വിവരമാണ്. ധോണി വനംഡിവിഷൻ ഓഫീസ് പരിസരത്ത് കൂട്ടിൽ തളച്ച ആനയെ കാണാൻ ഞായറാഴ്ച വൈകീട്ട് തുടങ്ങിയ ആളൊഴുക്കിന് കണക്കില്ലായിരുന്നു.

തിങ്കളാഴ്ച അതിരാവിലെമുതൽ വീണ്ടും ആളുകളെത്തിയതോടെ ധോണിയിലെ പ്രവേശനകവാടത്തിൽ (ധോണി ഇക്കോ ടൂറിസം കേന്ദ്രം) ജീവനക്കാരെ നിർത്തി ആളുകളെ നിയന്ത്രിക്കുകയായിരുന്നു.

പ്രവേശനകവാടം അടച്ചതോടെ സമീപത്തുള്ള കാട്ടുവഴികളിലൂടെ കമ്പിവേലി ചാടിക്കടന്ന് കേന്ദ്രത്തിന്റെ മറുവശത്തെത്തിയാണ് കൂട്ടിൽ തളച്ച ആനയെ ചിലർ കണ്ടത്. ദൂരസ്ഥലങ്ങളിൽനിന്നുള്ള വിനോദസഞ്ചാരികളും ഈവഴി ആശ്രയമാക്കി ആനയെ കണ്ടുമടങ്ങി. പലരും ആനയുടെ ചിത്രം പകർത്താനുള്ള തിരക്കിലാണ്. കോളേജ് വിദ്യാർഥികൾ ഉൾപ്പെടെ വലിയ ആകാംക്ഷയിലും അതിലേറെ കൗതുകത്തോടെയും ധോണിയിലേക്ക് പാഞ്ഞു. ഇതിനിടെ, പരിസരത്തെ വീട്ടമ്മമാരും സ്ഥലത്തെത്തി. ചിലർ വാഹനങ്ങളിൽ കൂട്ടത്തോടെയും വന്നിറങ്ങി.

നൂറുകണക്കിനാളുകളാണ് ധോണിയിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. ഇതോടെ, ധോണി ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് താത്കാലികമായി പ്രവേശനവിലക്കേർപ്പെടുത്തി.

കൂടുതൽ ആളുകൾ തിങ്ങിക്കൂടുന്നത് ആനയെ പ്രകോപിപ്പിക്കുന്നതിന് ഇടയാക്കുമെന്നതിനാലാണ് പ്രവേശനം നിയന്ത്രിക്കുന്നതെന്ന് ഡിവിഷണൽ ഫോറസ്റ്റോഫീസർ കുറ ശ്രീനിവാസ് പറഞ്ഞു.

Content Highlights: PT7-DHONI


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


02:09

പാടാനേറെ പാട്ടുകൾ ബാക്കിയാക്കി യാത്രയായ മലയാളത്തിന്റെ ഓലഞ്ഞാലിക്കുരുവി...

Feb 4, 2023

Most Commented