നാലുപതിറ്റാണ്ടിനുശേഷം സഹപാഠികള്‍ ഒത്തുകൂടി; പി.ടി. ഉഷ എം.പിയെ ആദരിക്കാന്‍


സ്‌പോര്‍ട്‌സ് പഠന കാലത്തെ ഓര്‍മകള്‍ ഒരുപാടുണ്ടായിരുന്നു അവര്‍ക്ക് പങ്കുവെക്കാന്‍. പരിശീലനകാലത്തെ തമാശകളും അന്നത്തെ ശിക്ഷകളും ഹോസ്റ്റലിലെ കളിചിരികളും ബുദ്ധിമുട്ടുകളുമെല്ലാം ഇവരുടെ സംഭാഷണ വിഷയങ്ങളായി.

കണ്ണൂർ സ്‌പോർട്‌സ് ഡിവിഷനിലെ സഹപാഠികൾ പി.ടി.ഉഷയ്ക്ക് ഉപഹാരം സമർപ്പിക്കുന്നു.

കോഴിക്കോട്: 42 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ആ ഒത്തുകൂടലിന് പ്രത്യേകതകളേറെയുണ്ടായിരുന്നു. കേരളത്തില്‍ ആദ്യമായി പെണ്‍കുട്ടികള്‍ക്കുള്ള സ്‌പോര്‍ട്‌സ് സ്‌കൂള്‍ ആരംഭിച്ച വര്‍ഷത്തെ ബാച്ചിലെ വിദ്യാര്‍ഥിനികളായിരുന്നു അവരെല്ലാവരും. സ്‌കൂളിലും പരിശീലനത്തിലും ഹോസ്റ്റല്‍ മുറിയിലും ഒന്നിച്ച് ജീവിച്ചവര്‍. കൂട്ടത്തില്‍ ഒരാള്‍ ലോകമറിയുന്ന കായികതാരമായി, ഇന്ത്യയുടെ അഭിമാനമായി മാറിയതാണ് മറ്റൊരു പ്രത്യേകത. പി.ടി.ഉഷ എന്ന ആ കായികതാരം ഇന്ന് ഇന്ത്യയുടെ എം.പി.യായി മാറിയത് മറ്റൊരു സന്തോഷം. പി.ടി.ഉഷയ്ക്ക് സ്‌നേഹാദരവും സമ്മാനവും നല്‍കുവാനും ഓര്‍മകളിലേക്ക് തിരിച്ചുപോകുന്നതിനുമായി അവര്‍ ആ ദിവസം മാറ്റിവെച്ചു.

കേരളത്തില്‍ ആദ്യമായി പെണ്‍കുട്ടികള്‍ക്കുള്ള സ്‌പോര്‍ട്‌സ് സ്‌കൂള്‍ ആരംഭിച്ചത് 1976-ലാണ്. കണ്ണൂര്‍ ഡിവിഷനിലാണ് ഉഷയും കൂട്ടുകാരും പഠിച്ചത്. 42 പേരുടെ കൂട്ടത്തിലെ മുപ്പതോളം പേര്‍ കൂട്ടായ്മയുടെ ഭാഗമാവാനായി കോഴിക്കോടെത്തി. മുംബൈ, ചെന്നൈ തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുമെത്തിയ കൂട്ടുകാര്‍ക്ക് പങ്കിടാന്‍ വര്‍ഷങ്ങളുടെ വിശേഷങ്ങളുണ്ടായിരുന്നു. റെയില്‍വേസില്‍ ജോലി ചെയ്യുന്ന ലതാംഗി ചെന്നൈയില്‍നിന്നും സെലിന്‍ മുംബൈയില്‍നിന്നുമാണ് കൂട്ടായ്മയില്‍ പങ്കെടുക്കാനെത്തിയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമുളളവരായിരുന്നു മറ്റുള്ളവര്‍.

'ഒരുപാട് സന്തോഷമുണ്ട് ഇങ്ങനെയൊരു കൂട്ടായ്മയുടെ ഭാഗമായതിന്. ഇതില്‍ ചിലരെ 42 വര്‍ഷത്തിനുശേഷമാണ് ഞാന്‍ കാണുന്നത്. ഓര്‍മ്മയില്‍ അന്നത്തെ ഗ്രൗണ്ടും പരിശീലനവും ഹോസ്റ്റല്‍ ജീവിതവുമെല്ലാം ഓടിയെത്തുന്നു. ഒട്ടേറെ ബുദ്ധിമുട്ടുകള്‍ക്കും പ്രശ്‌നങ്ങള്‍ക്കുമിടയിലൂടെയാണ് ഞങ്ങള്‍ കടന്നുപോയത്. എല്ലാവരും 76 കാലത്തേക്ക് തിരിച്ചുപോയി. ഒന്നിച്ച് കേക്ക് മുറിച്ചും ഭക്ഷണം കഴിച്ചുമാണ് ഞങ്ങള്‍ പിരിഞ്ഞത്.' ഉഷ സന്തോഷം പങ്കുവെച്ചു.

സ്‌പോര്‍ട്‌സ് പഠന കാലത്തെ ഓര്‍മകള്‍ ഒരുപാടുണ്ടായിരുന്നു അവര്‍ക്ക് പങ്കുവെക്കാന്‍. പരിശീലനകാലത്തെ തമാശകളും അന്നത്തെ ശിക്ഷകളും ഹോസ്റ്റലിലെ കളിചിരികളും ബുദ്ധിമുട്ടുകളുമെല്ലാം ഇവരുടെ സംഭാഷണ വിഷയങ്ങളായി. ഇത്രകാലമായിട്ടും ഇത്ര ഉയരത്തിലെത്തിയിട്ടും ഉഷയുമായുള്ള സൗഹൃദത്തിന് ഒരു തരിപോലും മാറ്റം വന്നിട്ടില്ലെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഇത്രയും പേരില്‍ ഉഷയുടെ കഠിനാധ്വാനം വേറിട്ടുനിന്നിരുന്നു. അതുതന്നെയായിരുന്നു ഉഷയുടെ വിജയത്തിനു പിന്നിലെ രഹസ്യവും. എല്ലാവരും തിരിച്ച് പോയാലും പരിശീലനം തുടരുന്ന ഉഷയെ എല്ലാ കൂട്ടുകാരുടെയും ഓര്‍മ്മകളിലുണ്ട്.

ഭക്ഷണം കഴിച്ചശേഷം ആദ്യ പരിശീലകനായിരുന്ന കോച്ച് ഒ.എം. നമ്പ്യാരുടെ മണിയൂരിലെ വീടും സംഘം സന്ദര്‍ശിച്ചു. 2021-ലാണ് ഒ.എം.നമ്പ്യാര്‍ അന്തരിച്ചത്. ഉഷയുടെ സുവര്‍ണകാലത്തെ വിജയങ്ങളിൽ വലിയ പങ്കുവഹിച്ച പരിശീലകനായിരുന്നു അദ്ദേഹം.

Content Highlights: pt usha mp in Kannur Sports Division reunion


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented