കൊച്ചി:  കോണ്‍ഗ്രസിന്റെ ഭാവിയെ ബാധിക്കുന്ന രാഷ്ട്രീയ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടത് മൂന്നു നേതാക്കളുടെ രഹസ്യചര്‍ച്ചയിലല്ലെന്ന് പി.ടി തോമസ് എംഎല്‍എ. യുദ്ധ തന്ത്രമൊന്നുമല്ല രഹസ്യമായി ചെയ്യാന്‍. സ്വകാര്യ സ്വത്ത് പോലെ തീരുമാനിക്കേണ്ടതല്ല പാര്‍ട്ടിക്കാര്യം. രാജ്യസഭാ സീറ്റ് നിര്‍ണയത്തില്‍ ജനാധിപത്യ കീഴ് വഴക്കം പാലിച്ചില്ല.

എന്തോ മൂടിവെക്കുന്നത് പോലെയായിരുന്നു നീക്കങ്ങള്‍. സീറ്റ് വിട്ടുനല്‍കുന്നതില്‍ യുഡിഎഫും കെപിസിസിയും ചര്‍ച്ചചെയ്യണമായിരുന്നു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് വേളയില്‍ മാണി ഗ്രൂപ്പിന്റെ തിരിച്ചുവരവില്‍ ഇങ്ങനെയൊരു ഉപാധിയുണ്ടായിരുന്നെങ്കില്‍ തുറന്നുപറയേണ്ട ഉത്തരവാദിത്വം നേതാക്കള്‍ക്കുണ്ടായിരുന്നു. ചടുലമായ പ്രവര്‍ത്തനം നടത്താനാകാത്ത നേതൃത്വം മാറണമെന്നും പി.ടി ആവശ്യപ്പെട്ടു.

Content Highlights: PT Thomas, Congress, KPCC