പിണറായി വിജയൻ, ഉമ്മൻ ചാണ്ടി
പ്രസ് സെക്രട്ടറിമാരുടെയും പ്രസ് അഡൈ്വസര്‍മാരുടെയും ശമ്പളം-പെന്ഷന് വിവാദത്തില്‍ പ്രതികരണവുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ പ്രസ് സെക്രട്ടറി പി.ടി. ചാക്കോ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സര്‍ക്കാര്‍ ജോലിയില്‍നിന്ന് ഡെപ്യൂട്ടേഷനില്‍ ചെല്ലുന്ന പ്രസ് സെക്രട്ടറിക്ക് ഏതു തസ്തികയില്‍ നിന്നാണോ ചെല്ലുന്നത് അതിനു തത്തുല്യമായിരിക്കും ശമ്പളം. 2004-ല്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രസ് സെക്രട്ടറിയായി പി.ആര്.ഡിയില്‍നിന്ന് ഡെപ്യുട്ടേഷനില്‍ എത്തിയപ്പോള്‍ തനിക്ക് ലഭിച്ചിരുന്നത് 7538 രൂപയായിരുന്നുവെന്നും എന്നാല്‍ ദേശാഭിമാനിയില്‍നിന്ന് സ്പെഷല്‍ സെക്രട്ടറിമാരായി നിയമിതരായ ഇപ്പോഴത്തെ പ്രസ് സെക്രട്ടറി/ അഡൈ്വസര്‍മാരുടെ ശമ്പള സ്കെയില്‍ 93000- 1,20,000 രൂപ ആണെന്നും ചാക്കോ പറയുന്നു.
കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പി.ആര്.ഡിയില്‍നിന്നും സി.പി.എം. മുഖ്യമന്ത്രിമാര്‍ ദേശാഭിമാനിയില്നിന്നുമാണ് പ്രസ് സെക്രട്ടറിമാരെയും പ്രസ് അഡൈ്വസര്‍മാരെയും കണ്ടെത്തുന്നതെന്നും ചാക്കോ കുറിപ്പില്‍ പറയുന്നു. എകെ ആന്റണിയുടെ കാലത്ത് പിആര്‍ഡിയില്‍ നിന്ന് പ്രസ് സെക്രട്ടറിയായി നിയമിതനായ ശശികുമാര്‍ വര്‍മയ്ക്കും പേരന്റ് ഡിപ്പാര്‍ട്ട്മെന്റിലെ സ്കെയിലാണ് കിട്ടിയത്. 25 പേഴ്സണല്‍ സ്റ്റാഫ് എന്ന മുദ്രാവാക്യവുമായി അധികാരത്തില്‍ വന്നവര്‍ അത് 30 ആക്കി. പിന്നീട് 37 ആക്കി. അധികം വന്ന പ്രസ് അഡൈ്വസര്‍, പ്രസ് സെക്രട്ടറി, പൊളിറ്റിക്കല്‍ സെക്രട്ടറി അദ്ദേഹത്തിന്റെ 4 സ്റ്റാഫ് എന്നിവരെക്കൂടി പേഴ്സണല്‍ സ്റ്റാഫിന്റെ ഭാഗമാക്കിയാണ് ഇപ്പോള്‍ പേഴ്സണല്‍ സ്റ്റാഫ് റൂള്‍ ഭേദഗതി ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചത്. ഇവര്‍ക്ക് ശിഷ്ടകാലം സര്‍ക്കാര്‍ പെന്ഷന് കിട്ടും എന്നതാണ് ഗുണമെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.
content highlights: pt chacko former press secretary of oommen chandy on salary and pension controversy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..