ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനം പി.എസ്.സി നടപ്പാക്കുന്നു. ഇതു സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം പുറത്തുവന്ന ഒക്ടോബര്‍ 23 മുതല്‍ സംവരണം നടപ്പാക്കാനാണ് പി.എസ്.സിയുടെ തീരുമാനം. ഇന്നു ചേര്‍ന്ന പി.എസ്.സി യോഗത്തിലാണ് തീരുമാനം.
ഒക്ടോബര്‍ 23 മൂന്നിനോ അതിനു ശേഷമോ അപേക്ഷാ കാലാവധി അവസാനിക്കുന്ന തസ്തികകള്‍ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 14 വരെ നീട്ടിയിട്ടുണ്ട്. ഇക്കാലയളവില്‍ അപേക്ഷ നല്‍കിയിട്ടുള്ള ഉദ്യോഗാര്‍ഥികളില്‍ അര്‍ഹരായവര്‍ക്ക് മുന്നാക്ക സംവരണത്തിനുകൂടി അപേക്ഷിക്കുന്നതിനാണ് അപേക്ഷാ കാലാവധി നീട്ടിയിരിക്കുന്നത്.
സംവരണം നടപ്പാക്കുന്നതിന് ജനുവരി മുതല്‍ മുന്‍കാല പ്രാബല്യം വേണമെന്ന് എന്‍എസ്എസിന്റെ ആവശ്യം പി.എസ്.സി അംഗീകരിച്ചില്ല.
Content Highlights: PSC to implement forward reservation
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..