സമരത്തിന് നേതൃത്വം നൽകുന്ന ലയ സംസാരിക്കുന്നു (ഫയൽ ചിത്രം) Photo: screengrab
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാര്‍ഥികളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുന്നുവെന്ന് സൂചനകള്‍.
സര്‍ക്കാരിന്റെ കത്തുമായി സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികളുടെ സമരവേദിയിലെത്തി. സമരനേതാവ് റിജുവിന്റെ പേരിലാണ് കത്ത് ഉളളത്. എന്നാല്‍ റിജു സ്ഥലത്ത് ഇല്ലാത്തതിനാല്‍ ഉദ്യോഗസ്ഥന്‍ മടങ്ങി.
റിജുവിന് പകരം സമരത്തിന് നേതൃത്വം നല്‍കുന്ന ലയ രാജേഷിന്റെ പേരില്‍ കത്ത് തിരുത്തി നല്‍കും. ഉദ്യോഗസ്ഥതല ചര്‍ച്ചയ്ക്കുള്ള ക്ഷണമെന്നാണ് സൂചനയെന്ന് ഉദ്യോഗാര്‍ഥികളുടെ പ്രതിനിധി ലയ പ്രതികരിച്ചു.
സിപിഒ റാങ്ക് ലിസ്റ്റിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് ഒരുങ്ങാന്‍ നിര്‍ദേശമുണ്ട്. ചര്‍ച്ചയ്ക്ക് പ്രതിനിധികളായി പങ്കെടുക്കുന്ന മൂന്ന് ഉദ്യോഗാര്‍ഥികളുടെ പേരുകള്‍ സെപഷ്യല്‍ ബ്രാഞ്ച് ശേഖരിച്ചു.
പിഎസ്സി ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തണമെന്ന് ഇന്നലെ സിപിഎം സെക്രട്ടേറിയറ്റ് സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഉദ്യോഗാര്‍ഥികളെ ബോധ്യപ്പെടുത്തണമെന്നും സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..