റാങ്ക് ലിസ്റ്റ് നീട്ടില്ല, സെക്രട്ടേറിയറ്റിന് മുന്നില്‍ മുടിമുറിച്ച് ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം


പ്രശാന്ത് കൃഷ്ണ/ മാതൃഭൂമി ന്യൂസ്‌

1 min read
Read later
Print
Share

അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ തിരുവനന്തപുരം ബെഞ്ച് ലിസ്റ്റ് കാലാവധി നീട്ടിയതിനെതിരെ പി.എസ്.സി അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്.

സെക്രട്ടേറിയറ്റിന് മുന്നിലെ ഉദ്യോഗാർഥികളുടെ പ്രതിഷേധം | Screengrab: മാതൃഭൂമി ന്യൂസ്‌

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയതിന് പിന്നാലെ സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം. വനിത സിവില്‍ പോലീസ് ഓഫീസര്‍ ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികള്‍ മുടിമുറിച്ച് പ്രതിഷേധിച്ചു. സെക്രട്ടേറിയറ്റിന് മുന്നിലെ പ്രതിഷേധം തുടരാനാണ് സമരക്കാരുടെ തീരുമാനം.

ലാസ്റ്റ് ഗ്രേഡ്, എല്‍.ഡി.സി, സ്റ്റാഫ് നഴ്‌സ്, സിവില്‍ പോലീസ് ഓഫീസര്‍ എന്നീ ലിസ്റ്റുകളിലുള്‍പ്പെട്ടവരാണ് പ്രതിഷേധിക്കുന്നത്. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ തിരുവനന്തപുരം ബെഞ്ച് ലിസ്റ്റ് കാലാവധി നീട്ടിയതിനെതിരെ പി.എസ്.സി അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്.

മറ്റ് ലിസ്റ്റുകളില്‍ കൂടുതല്‍ നിയമനം നടക്കാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍ ഒഴിവുകള്‍ കുറവായ തങ്ങളുടെ ലിസ്റ്റില്‍ നിയമന കാലാവധി നീട്ടിയില്ലെങ്കില്‍ കഷ്ടപ്പെട്ട് പരീക്ഷെഴുതിയതും ലിസ്റ്റില്‍ ഉള്‍പ്പെട്ടതും വെറുതേയാകുമെന്നാണ് വനിത സിവില്‍ പോലീസ് ഉദ്യോഗാര്‍ഥികള്‍ പറയുന്നത്.

2020 ഓഗസ്റ്റ് നാലിന് പ്രസിദ്ധീകരിച്ച 2058 പേരുടെ ലിസ്റ്റില്‍ വെറും 597 പേര്‍ക്ക് മാത്രമാണ് അഡ്‌വൈസ് മെമോ ലഭിച്ചതെന്നും മുന്‍കാല ലിസ്റ്റുകളില്‍ 90 ശതമാനത്തോളം നിയമനം നടന്നിടത്ത് ഇത്തവണ 33 ശതമാനം പോലും നിയമനം നടന്നിട്ടില്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു. മൂന്ന് മാസത്തേക്ക് കാലാവധി നീട്ടിയെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പും ലോക്ഡൗണും കാരണം നിയമനം നടന്നിട്ടില്ല.

അതേസമയം നിരവധിപേര്‍ അവസരം കാത്ത് പുറത്ത് കാത്ത് നില്‍ക്കുന്നവെന്നും അകാരണമായി ലിസ്റ്റ് നീട്ടണമെന്ന് പറയുന്നത് മനസ്സിലാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം മൂന്ന് മാസം കൂടിയെങ്കിലും കാലാവധി നീട്ടണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

Content Highlights: PSC rank holders conducts Hair cutting protest in front of secretariat

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vn vasavan

കരുവന്നൂര്‍: ആധാരങ്ങള്‍ ED കൊണ്ടുപോയി, തിരികെക്കിട്ടാതെ എങ്ങനെ പണംകൊടുക്കും? സഹകരണമന്ത്രി

Sep 28, 2023


mk premnath

1 min

എം.കെ പ്രേംനാഥ് അന്തരിച്ചു

Sep 29, 2023


govindan

1 min

'ഞാൻ പോകുന്നു, എന്റെ കളർപെൻസിൽ സുഹൃത്തിന് നൽകണം'; കത്തെഴുതിവെച്ച് വിദ്യാർഥി വീടുവിട്ടിറങ്ങി

Sep 29, 2023


Most Commented