തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പിഎസ്‌സി നിയമന വിവാദത്തിലാണ് മാര്‍ച്ച് നടത്തിയത്. പോലീസിനു നേരെ പ്രവര്‍ത്തകരില്‍ ചിലര്‍ കല്ലേറ് നടത്തി. സെക്രട്ടറിയേറ്റിന് ഉള്ളിലേക്കും ചെരിപ്പുകളും കമ്പുകളും പ്രവര്‍ത്തകര്‍  എറിഞ്ഞു. 

ഉന്തിനും തള്ളിനുമിടെ പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തീവിശിയ പോലീസ് കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ചിലരെ പോലീസ് വളഞ്ഞിട്ടടിച്ചു. ജലപീരങ്കിയും പ്രയോഗിച്ചു.

യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി വിഷ്ണുവടക്കം നാല് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചും അക്രമാസക്തമായിരുന്നു.