ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പരിശീലനം നാളെ; വയനാട്ടില്‍ ഇതുവരെ പി.എസ്.സി. അഡൈ്വസ് മെമ്മോ നല്‍കിയില്ല


അരവിന്ദ് സി. പ്രസാദ്

വയനാട്ടിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലെ ഒഴിവുകള്‍ ഒരുമാസംമുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടും അഡൈ്വസ് മെമ്മോ അയക്കാത്തത് പി.എസ്.സി. വകുപ്പിലെ ജീവനക്കാരുടെ കെടുകാര്യസ്ഥതമൂലമാണെന്നാണ് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നത്.

പ്രതീകാത്മക ചിത്രം | Mathrubhumi archives

സുല്‍ത്താന്‍ബത്തേരി : വനംവകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്കുള്ള പരിശീലനം ഡിസംബര്‍ ആറിന് തുടങ്ങാനിരിക്കേ വയനാട്ടിലെ ഉദ്യോഗാര്‍ഥികള്‍ക്ക് ഇതുവരെ പി.എസ്.സി. അഡൈ്വസ് മെമ്മോ നല്‍കിയില്ല. അതേസമയം, മറ്റു ജില്ലകളിലുള്ളവര്‍ക്ക് ആഴ്ചകള്‍ക്കുമുമ്പേ പി.എസ്.സി.യുടെ അഡൈ്വസ് മെമ്മോയും വനംവകുപ്പിന്റെ നിയമന ഉത്തരവും ലഭിച്ചുകഴിഞ്ഞു.

വയനാട്ടിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലെ ഒഴിവുകള്‍ ഒരുമാസംമുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടും അഡൈ്വസ് മെമ്മോ അയക്കാത്തത് പി.എസ്.സി. വകുപ്പിലെ ജീവനക്കാരുടെ കെടുകാര്യസ്ഥതമൂലമാണെന്നാണ് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നത്.

വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍നിന്നുള്ള ഉദ്യോഗാര്‍ഥികളായിരുന്നു ഡിസംബര്‍ ആറിന് തുടങ്ങുന്ന പരിശീലനബാച്ചില്‍ ഉള്‍പ്പെടേണ്ടിയിരുന്നത്. പി.എസ്.സി.യുടെ അഡൈ്വസ് മെമ്മോ ലഭിക്കാത്തതിനാല്‍ വയനാട്ടിലെ ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ബാച്ചിലെ പരിശീലനത്തില്‍ പങ്കെടുക്കാനാവില്ല.

നവംബര്‍ ഒന്നിനാണ് വയനാട്ടില്‍ എട്ട് ഒഴിവുകളുണ്ടെന്ന് പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ലഭിച്ചത്. പക്ഷേ, തുടര്‍നടപടികള്‍ വൈകി. പാലക്കാട് നവംബര്‍ ഒന്നിന് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ആറുദിവസത്തിനുള്ളില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അഡൈ്വസ് മെമ്മോ നല്‍കി. കോഴിക്കോട് നവംബര്‍ മൂന്നിന് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ നവംബര്‍ 14-നുതന്നെ അഡൈ്വസ് മെമ്മോ നല്‍കിയിട്ടുണ്ട്. കണ്ണൂരില്‍ നവംബര്‍ 14-നും കാസര്‍കോട് നവംബര്‍ രണ്ടിനുമാണ് അഡൈ്വസ് മെമ്മോ നല്‍കിയത്.

സ്‌പെഷല്‍ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട തിരക്കുകളുള്ളതിനാലാണ് അഡൈ്വസ് മെമ്മോ അയക്കാന്‍ വൈകിയതെന്നും തിങ്കളാഴ്ചതന്നെ അഡൈ്വസ് മെമ്മോ അയക്കുമെന്നുമാണ് വയനാട് പി.എസ്.സി. ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ വിവരം ലഭിച്ചത്. ആറാംതീയതി ആരംഭിക്കുന്ന പരിശീലനത്തിലേക്ക് അഞ്ചാംതീയതി അഡൈ്വസ് മെമ്മോ അയച്ചാല്‍ എന്തു പ്രയോജനമെന്നാണ് ഉദ്യോഗാര്‍ഥികള്‍ ചോദിക്കുന്നത്. പി.എസ്.സി. അഡൈ്വസ് മെമ്മോ അയച്ചതിനുശേഷംമാത്രമേ വനംവകുപ്പില്‍നിന്നുള്ള നിയമന ഉത്തരവ് ലഭിക്കുകയുള്ളൂ. ഇത് ലഭിക്കുമ്പോഴേക്കും പരിശീലനം ആരംഭിച്ചിട്ടുണ്ടാകും. അരിപ്പ ഫോറസ്റ്റ് ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഇത്തവണത്തെ പരിശീലനം.

നിയമനനടപടികള്‍ വൈകുന്നത് റാങ്ക് പട്ടികയില്‍ ഊഴംകാത്ത് കഴിയുന്ന മറ്റ് ഉദ്യോഗാര്‍ഥികളുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുമെന്നാണ് ആശങ്കയുയരുന്നത്. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് 2020 മേയ് 16-ന് നിലവില്‍വന്ന റാങ്ക് പട്ടികയുടെ കാലാവധി 2023 മാര്‍ച്ച് 17-ന് അവസാനിക്കും.

Content Highlights: psc didn't give advise memos to candidates from wayanad after weeks of receiving appointment orders


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


narendra modi

2 min

പ്രസംഗത്തിനുശേഷം നന്നായി ഉറങ്ങിക്കാണും, ഉണര്‍ന്നിട്ടുണ്ടാവില്ല; സഭയില്‍ രാഹുലിനെ പരിഹസിച്ച് മോദി

Feb 8, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023

Most Commented