തിരുവനന്തപുരം: പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ ക്രമക്കേട് നടന്നുവെന്ന് പി എസ് സി. യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസിലെ ഒന്നും രണ്ടും പ്രതികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ ക്രമക്കേട് നടത്തിയെന്ന് പി എസ് സി കണ്ടെത്തി. വധശ്രമക്കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്, രണ്ടാംപ്രതി നസീം, പ്രണവ് എന്നിവര്‍ ക്രമക്കേട് നടത്തിയതായി പി എസ് സിയുടെ ആഭ്യന്തര വിജിലന്‍സ് അന്വേഷണ സമിതി സ്ഥിരീകരിച്ചു.

പട്ടികയില്‍ ഒന്നാം റാങ്കുകാരനാണ് ശിവരഞ്ജിത്. പ്രണവ് രണ്ടാം റാങ്കും നസീം 28-ാം റാങ്കുമാണ് നേടിയത്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ എസ് എം എസ് എസോ വാട്ട്സ് ആപ്പോ വഴി മൂന്നുപേരുടേയും  ഫോണുകളിലേക്ക് ശരിയുത്തരങ്ങള്‍ എത്തിയെന്ന് സമിതി കണ്ടെത്തി.

ഇവര്‍ മൂന്നുപേരെയും ആജീവനാന്തകാലത്തേക്ക് അയോഗ്യരാക്കാനും പി എസ് സി പട്ടികയില്‍നിന്ന് നീക്കം ചെയ്യാനും തീരുമാനിച്ചു. ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിന് ശുപാര്‍ശ ചെയ്യാനും പി എസ് സി തീരുമാനിച്ചു.ഇന്‍വിജിലേറ്റര്‍ ഇവര്‍ക്ക് സഹായം ചെയ്തിട്ടുണ്ടോയെന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. 

content highlights: psc confirms irregularity in police constable rank list, university college case