തിരുവനന്തപുരം: കെ.പി.സി.സി. എക്സിക്യൂട്ടിവ് അംഗമായ കുന്നത്തൂര്‍ വിശാലാക്ഷിയും സി.പി.ഐ. നേതാവ് അഡ്വ. രാജീവ് രാജധാനിയും ബി.ജെ.പിയില്‍ ചേര്‍ന്നതായി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും നിലവില്‍ കെ.പി.സി.സി. അംഗവുമാണ് കുന്നത്തൂര്‍ വിശാലാക്ഷിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിശബ്ദവിപ്ലവത്തില്‍ ആകൃഷ്ടയായാണ് അവര്‍ ബി.ജെ.പി.യില്‍ ചേര്‍ന്നതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
സി.പി.ഐ. കിസാന്‍സഭ കൊല്ലം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയാണ് അഡ്വ. രാജീവ് രാജധാനിയെന്നും ശബരിമല വിഷയത്തില്‍ ഇടതുപക്ഷം സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം സി.പി.ഐ. വിട്ട് ബി.ജെ.പിയിലെത്തിയതെന്നും ശ്രീധരന്‍പിള്ള അവകാശപ്പെട്ടു.
Content Highlights: ps sreedharan pillai says that kpcc executive member kunnathur vishalakshi and cpi leader joined bjp
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..