വനിതാ മതില്‍ എളുപ്പമല്ല; സിപിഎമ്മുകാരുടെ ഭാര്യമാര്‍ അയ്യപ്പജ്യോതിയില്‍ പങ്കെടുത്തു- ശ്രീധരന്‍പിള്ള


സി.പി.എം. ഇപ്പോള്‍ മുങ്ങുന്നക്കപ്പലായി. കോണ്‍ഗ്രസ് എഴുതി തള്ളേണ്ട അവസ്ഥയിലുമായി. ഒട്ടേറെ കോണ്‍ഗ്രസ്, സി.പി.എം. നേതാക്കളടക്കം ബി.ജെ.പിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്'-

തിരുവനന്തപുരം: ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതില്‍ എളുപ്പമല്ലെന്ന് സി.പി.എമ്മിന് ബോധ്യപ്പെട്ടെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. മതില്‍ തട്ടികൂട്ടാന്‍ ശ്രമിച്ചവര്‍ക്ക് അത് എളുപ്പമല്ലെന്ന് മനസിലായി. വനിതാ മതില്‍ നെഗറ്റീവാണ്. അല്ലെങ്കില്‍ പിന്നെ എന്തിനാണ് അവര്‍ മലക്കംമറിയുന്നത്. ആദ്യം ഹിന്ദു സ്ത്രീകളെ മാത്രം പങ്കെടുപ്പിക്കാമെന്ന് തീരുമാനിച്ചവര്‍ ഇപ്പോള്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെയും പങ്കെടുപ്പിക്കുന്നു. ഇതുതന്നെ വനിതാ മതില്‍ പരാജയമാണെന്നതിന്റെ തെളിവാണ്'- ശ്രീധരന്‍പിള്ള പറഞ്ഞു.

കഴിഞ്ഞദിവസത്തെ അയ്യപ്പജ്യോതിയില്‍ സി.പി.എമ്മുകാരുടെ ഭാര്യമാരടക്കം പങ്കെടുത്തെന്നും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഭയന്ന് അവര്‍ ഫോട്ടോയെടുക്കാന്‍ സമ്മതിച്ചില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 'സി.പി.എം. ഇപ്പോള്‍ മുങ്ങുന്ന കപ്പലായി. കോണ്‍ഗ്രസ് എഴുതി തള്ളേണ്ട അവസ്ഥയിലുമായി. ഒട്ടേറെ കോണ്‍ഗ്രസ്, സി.പി.എം. നേതാക്കളടക്കം ബി.ജെ.പിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്'- ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.

ബി.ഡി.ജെ.എസ് നേതാക്കള്‍ അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാത്തത് സംബന്ധിച്ച് അവര്‍ തന്നെയാണ് മറുപടി നല്‍കേണ്ടതെന്നും, ബി.ഡി.ജെ.എസ്. വിശ്വാസികളോടൊപ്പമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നാല് പാര്‍ട്ടികളെ കൂടി ഇടതുമുന്നണിയിലെടുത്തത് വോട്ടുകിട്ടുമെങ്കില്‍ സി.പി.എം എന്തും ചെയ്യുമെന്നതിന്റെ തെളിവാണ്. നായര്‍ വോട്ടുകള്‍ ലക്ഷ്യംവെച്ചാണ് ബാലകൃഷ്ണ പിള്ളയെ മുന്നണിയിലെടുത്തിരിക്കുന്നത്. ബാലകൃഷ്ണപിള്ള യു.ഡി.എഫിലേക്ക് പോയപ്പോള്‍ ഏറെ ആക്ഷേപിച്ച പാര്‍ട്ടിയാണ് സി.പി.എമ്മെന്നും, അവര്‍ ഇത്രയും ഗതികേടിയിലെത്തിയ കാലഘട്ടമുണ്ടായിട്ടില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. 'നവോത്ഥാനമെന്ന വാക്കുമായി സിപിഎമ്മിന് ബന്ധമില്ല. ഏത് നവോത്ഥാനമാണ് സിപിഎം നടത്തിയത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചശേഷം എന്ത് നവോത്ഥാനമാണുണ്ടാക്കിയത്'- അദ്ദേഹം ചോദിച്ചു.

Content Highlights: ps sreedharan pilla press meet about ayyappa jyothi and women wall

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022

More from this section




Most Commented