പ്രവര്‍ത്തകനു വീടുനല്‍കല്‍; സ്ഥലം രജിസ്റ്റര്‍ ചെയ്തപ്പോള്‍ കോണ്‍ഗ്രസ് നേതാവ് സ്വന്തംപേരും ചേര്‍ത്തു


തെക്കനാര്യാട് പുതുമ്പറമ്പ് വെളിയിൽ വീട്ടിൽ കുഞ്ഞുമോൻ വാടകവീട് മാറ്റത്തിനിടെ ഇന്ദിരാഗാന്ധിയുടെ ഫ്രെയിംചെയ്ത ഫോട്ടോ വാഹനത്തിൽ കയറ്റുന്നു

കലവൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകനു വീടുവെക്കുന്നതിനുവേണ്ടി വാങ്ങിയ ഭൂമി നേതാവ് സ്വന്തം പേരുകൂടി ചേര്‍ത്ത് രജിസ്റ്റര്‍ ചെയ്തതു വിവാദത്തില്‍. ആര്യാട് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രിയദര്‍ശിനി സ്മാരക ചാരിറ്റബിള്‍ സൊസൈറ്റി വാങ്ങിയ ഭൂമി ഇടപാടാണു വിവാദമായത്. സംഭവമന്വേഷിക്കാന്‍ പാര്‍ട്ടി മൂന്നംഗ കമ്മിഷനെ നിയോഗിച്ചു.

പാര്‍ട്ടി പ്രവര്‍ത്തകനായ തെക്കനാര്യാട് പുതുമ്പറമ്പ് വെളിയില്‍വീട്ടില്‍ കുഞ്ഞുമോനു (65) വേണ്ടിയാണ് ഭൂമി വാങ്ങിയത്. കുഞ്ഞുമോന്റെ പേരിനൊപ്പം ട്രസ്റ്റ് ചെയര്‍മാനായ ചിറ്റേഴത്ത് ജയപ്പന്‍ സ്വന്തംപേരുകൂടി ചേര്‍ത്താണു വസ്തു രജിസ്റ്റര്‍ചെയ്തത്. ട്രസ്റ്റ് ചെയര്‍മാന്റെ ഔദ്യോഗികപദവി ചേര്‍ക്കുന്നതിനു പകരമായിരുന്നിത്. ഭൂമി വാങ്ങി വീടുവെച്ചു നല്‍കാനായിരുന്നു ട്രസ്റ്റ് തീരുമാനം. വീടുവെച്ചിട്ടില്ല.ആര്യാട് പഞ്ചായത്ത് ഏഴാംവാര്‍ഡിലാണ് ഏഴുലക്ഷം രൂപ മുടക്കി നാലുസെന്റ് സ്ഥലം ട്രസ്റ്റ് വാങ്ങിയത്. 2021 ഒക്ടോബര്‍ 29-ന് സ്ഥലം രജിസ്റ്റര്‍ചെയ്ത് 31-ന് ആഘോഷമായി ചടങ്ങുകള്‍ നടത്തി. കെ.പി.സി.സി. നിര്‍വാഹകസമിതിയംഗം ഡി. സുഗതന്‍ രേഖകള്‍ കുഞ്ഞുമോന് കൈമാറി. എന്നാല്‍, അന്നുതന്നെ ഈ രേഖകള്‍ ജയപ്പന്‍ തിരികെവാങ്ങിയതായി കുഞ്ഞുമോന്‍ പറയുന്നു.

മൂത്തമകളുടെ വിവാഹശേഷം സ്വന്തമായി ഉണ്ടായിരുന്ന ഭൂമിവിറ്റ് വാടകവീട്ടിലാണു ഭാര്യയും മക്കളുമായി കുഞ്ഞുമോന്‍ താമസിക്കുന്നത്. ആക്രി പെറുക്കിവിറ്റാണ് ഉപജീവനം. വാടക കുടിശ്ശികയുള്ളതിനാല്‍ താമസസ്ഥലത്തുനിന്ന് ബുധനാഴ്ച ഇറങ്ങേണ്ടിവന്നു. തത്കാലം മകളുടെ വീട്ടിലേക്കുമാറി. 37 വര്‍ഷമായി ഇന്ദിരാഗാന്ധിയുടെ എല്ലാ ഓര്‍മദിനത്തിലും കുഞ്ഞുമോന്‍ ഒറ്റയ്ക്കു റോഡരികില്‍ അനുസ്മരണച്ചടങ്ങ് നടത്താറുണ്ട്.

ഭൂമി വില്‍ക്കാതിരിക്കാനാണു തന്റെപേരിലും ചേര്‍ത്തുവാങ്ങിയതെന്നു ജയപ്പന്‍ പ്രതികരിച്ചു. ഗൃഹപ്രവേശനച്ചടങ്ങില്‍ താക്കോലിനൊപ്പം ഭൂമിയുടെ രേഖകളും കൈമാറാനാണു തിരികെവാങ്ങിയത്. ഭൂമി വാങ്ങാന്‍ ജനങ്ങള്‍ക്കിടയില്‍ പണപ്പിരിവ് നടത്തിയിട്ടില്ല. സ്ഥലംവാങ്ങി പണം തീര്‍ന്നതിനാലാണു വീടുവെക്കാന്‍ കാലതാമസം നേരിട്ടതെന്നും ജയപ്പന്‍ പറയുന്നു.

സംഭവം വിവാദമയതിനെത്തുടര്‍ന്ന് ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ സി.ഡി. ശങ്കര്‍, സഞ്ജീവ് ഭട്ട്, ട്രഷര്‍ സുബ്രഹ്മണ്യദാസ് എന്നിവരെ അന്വേഷണത്തിനായി ഡി.സി.സി. പ്രസിഡന്റ് ബി. ബാബുപ്രസാദ് ചുമതലപ്പെടുത്തി. ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണു നിര്‍ദേശം.

Content Highlights: Providing house to worker-When the place was registered, congress leader added his own name


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented