'NSS കോ-ഓര്‍ഡിനേറ്ററായതില്‍ അഭിമാനിക്കാം പക്ഷേ..'; പ്രിയയുടെ വാദങ്ങളില്‍ കോടതി തീര്‍പ്പുകള്‍ ഇങ്ങനെ


പ്രിയാ വർഗീസ്, കേരള ഹൈക്കോടതി | Photo: Mathrubhumi Library

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാന്‍ യു.ജി.സി. നിഷ്‌കര്‍ഷിക്കുന്ന അധ്യാപനപരിചയം പ്രിയാ വര്‍ഗീസിനില്ലെന്നാണ് ഹൈക്കോടതി കണ്ടെത്തിയിരിക്കുന്നത്.
ആവശ്യമായ അധ്യാപനപരിചയം പ്രിയക്ക് ഇല്ലെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. 11 വര്‍ഷത്തെ അധ്യാപനപരിചയം ഉണ്ടെന്നായിരുന്നു പ്രിയയുടെ വാദം. കേസില്‍ പ്രിയവര്‍ഗീസിന്റെ വാദങ്ങളില്‍ കോടതി തീര്‍പ്പ് കല്‍പ്പിച്ചത് ഇങ്ങനെ...

പ്രിയയുടെ വാദങ്ങളും കോടതിയുടെ തീര്‍പ്പും
1.യൂണിവേഴ്സിറ്റി സെന്ററില്‍ കരാര്‍ അടിസ്ഥാനത്തില്‍ 2001-2003 കാലയളവില്‍ അധ്യാപികയായിരുന്നു.

കരാര്‍ അടിസ്ഥാനത്തില്‍ ലക്ചറര്‍ തസ്തികയിലാണ് പ്രിയ പ്രവര്‍ത്തിച്ചത്. എങ്ങനെയാണ് അതിനെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയ്ക്ക് തുല്യമായി സ്‌ക്രൂട്‌നി കമ്മിറ്റി കണ്ടെത്തിയത് എന്ന് മനസ്സിലാകുന്നില്ല.

2. കുന്നംകുളം വിവേകാനന്ദ കോളേജിലും തൃശ്ശൂര്‍ കേരളവര്‍മ കോളേജിലും അസിസ്റ്റന്റ് പ്രൊഫസറായി ജോലിചെയ്തു

ഇക്കാര്യത്തില്‍ ആരും എതിര്‍പ്പുന്നയിക്കുന്നില്ല

3. ഫാക്കല്‍റ്റി ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ (എഫ്.ഡി.പി.) ഭാഗമായുള്ള ഗവേഷണകാലം അധ്യാപനപരിചയമായി കണക്കാക്കണം.

എഫ്.ഡി.പി. പ്രകാരം ഗവേഷണത്തിനുള്ള സൗകര്യം ലഭിക്കുന്നത് അധ്യാപകര്‍ക്കാണ്. എന്നാല്‍, ഇത്തരത്തില്‍ ഗവേഷണം നടത്തുന്നതോടൊപ്പം അധ്യാപനവും നടത്തിയെങ്കില്‍മാത്രമേ അധ്യാപനപരിചയമായി കണക്കാക്കാനാകൂ എന്നാണ് യു.ജി.സി. വിശദീകരിക്കുന്നത്. ഗവേഷണത്തോടൊപ്പം അധ്യാപനവും നടത്തിയെന്ന അവകാശവാദം പ്രിയക്കില്ല. മറിച്ചൊരു നിലപാട് കോടതിക്ക് സ്വീകരിക്കാനാകില്ല.

4. കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്റ്റുഡന്റ്സ് സര്‍വീസ് ഡയറക്ടര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചതും അധ്യാപനത്തിന്റെ ഭാഗമാണ്.

സ്റ്റുഡന്റ്സ് സര്‍വീസ് ഡയറക്ടര്‍ എന്ന നിലയില്‍ കള്‍ച്ചറല്‍ കോ-ഓര്‍ഡിനേറ്റര്‍, റാഗിങ് തടയാനുള്ള നോഡല്‍ ഓഫീസര്‍ തുടങ്ങിയ ചുമതലകളാണ് വഹിച്ചത്. ഏത് അളവുകോല്‍വെച്ച് പരിശോധിച്ചാലും ഇത് അധ്യാപനത്തിന്റെ ഭാഗമാകില്ല.

5. എന്‍.എസ്.എസ്. കോ-ഓര്‍ഡിനേറ്റര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചതും അധ്യാപനത്തിന്റെ ഭാഗമാണ്.

എന്‍.എസ്.എസ്. പ്രവര്‍ത്തനങ്ങളു ടെ കോ-ഓര്‍ഡിനേറ്റര്‍ ആയിരുന്നു എന്നതില്‍ അഭിമാനിക്കാം. എന്നാല്‍, അധ്യാപന പരിചയത്തിന്റെ ഭാഗമായി കണക്കാക്കാനാകില്ല. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചത് അധ്യാപനപരിചയമായി കാണക്കാക്കണം എന്ന വാദവും കോടതി തള്ളി.

Content Highlights: proud to be the NSS coordinator but..'decisions of the court on Priya's arguments


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented