കോതിയിലെ മലിനജല ശുചീകരണ പ്ലാന്റിനെതിരെ സമരം; ബലംപ്രയോഗിച്ച് പോലീസ്, സമരക്കാരെ അറസ്റ്റുചെയ്ത് നീക്കി


സ്വന്തം ലേഖിക

രാവിലെത്തന്നെ സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംഘം നിർമാണം നടക്കുന്ന സ്ഥലത്തേക്കുള്ള വഴി തടഞ്ഞിരുന്നു. ഇതിനിടെ ഉദ്യോഗസ്ഥരും പണിക്കാരും എത്തിയതോടെയാണ് പ്രതിഷേധം കടുപ്പിച്ചത്.

Photo: Screengrab

കോഴിക്കോട്: കോതിയിൽ ശുചിമുറി മാലിന്യ ശുദ്ധീകരണ പ്ലാന്റിനെതിരെ നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു. പ്രദേശവാസികളുടെ എതിർപ്പ് വകവെക്കാതെ നിർമാണ പ്രവർത്തനങ്ങൾ ഇന്നും തുടർന്നതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി എത്തിയത്.

രാവിലെത്തന്നെ സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംഘം നിർമാണം നടക്കുന്ന സ്ഥലത്തേക്കുള്ള വഴി തടഞ്ഞിരുന്നു. ഇതിനിടെ ഉദ്യോഗസ്ഥരും പണിക്കാരും എത്തിയതോടെയാണ് പ്രതിഷേധം കടുപ്പിച്ചത്. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ജനവാസമേഖലയ്ക്ക് നടുവിൽ പ്ലാന്റ് പണിയാൻ അനുവദിക്കില്ലെന്ന നിലാപാടിലാണ് ജനങ്ങൾ. കഴിഞ്ഞ ദിവസം കോടതിയിൽ നിന്ന് അനുകൂല വിധി കിട്ടിയതിനെത്തുടർന്ന് കോഴിക്കോട് കോർപ്പറേഷൻ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.

സമരക്കാരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോർപ്പറേഷനിലെ കുറ്റിച്ചിറ, മുഖദാർ ചാലപ്പുറം വാർഡുകളിൽ ഹർത്താൽ നടത്തുമെന്ന് സമരസമിതി അറിയിച്ചു. സ്ത്രീകൾ ഉൾപ്പടെയുള്ള പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Content Highlights: Protests at Kothi Corporation begins work on STP

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022

Most Commented