ജലീലിനെതിരേ പ്രതിഷേധം എട്ടാം ദിനവും തുടരുന്നു; പത്തനംതിട്ടയിലും കോഴിക്കോട്ടും സംഘര്‍ഷം


മാതൃഭൂമി ന്യൂസ്

പത്തനംതിട്ടയിലും കോഴിക്കോടുമുണ്ടായ പ്രതിഷേധ മാർച്ചിൽനിന്ന് | Screengrab: Mathrubhum News

പത്തനംതിട്ട: മന്ത്രി കെ.ടി. ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം എട്ടാം ദിനവും തുടരുന്നു. പത്തനംതിട്ടയിലും കോഴിക്കോട്ടും യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു.

പത്തനംതിട്ട കളക്ടറേറ്റിലേയ്ക്ക് നൂറു കണക്കിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സമരവുമായെത്തിയത്. കൂടുതല്‍ പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്ന വിവരത്തെ തുടര്‍ന്ന് വലിയ പോലീസ് സന്നാഹം തയ്യാറായിരുന്നു. കളക്ടറേറ്റിനു മുന്നില്‍ ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു.പ്രതിഷേധം തുടര്‍ന്നതോടെ പോലീസ് ലാത്തി പ്രയോഗിച്ചു. ലാത്തിച്ചാർജില്‍ പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിക്കവെ വാഹനം തടഞ്ഞ് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

കോഴിക്കോട്ട്‌ യൂത്ത് കോണ്‍ഗ്രസ് കളക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനു നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. പ്രവര്‍ത്തകരെ പോലീസ് വളഞ്ഞിട്ട് ലാത്തിച്ചാര്‍ജ് നടത്തിയതിനെ തുടര്‍ന്ന് മൂന്ന് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കളക്ടറേറ്റിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെ തടയുകയും ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിക്കുകയും ചെയ്തു. എന്നാല്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് പോലീസ് ശക്തമായ ലാത്തിച്ചാര്‍ജിലേയ്ക്ക് കടന്നത്.

തൃശ്ശൂരില്‍ മന്ത്രി വി.എസ് സുനില്‍കുമാറിന്റെ ഓഫീസിലേക്ക് നടന്ന യുവമോർച്ച മാർച്ചിലും സംഘർഷമുണ്ടായി. ബാരിക്കേഡുകള്‍ മറികടന്ന പ്രവർത്തകർക്കുനേരെ ജലപീരങ്കി പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു. രണ്ട് യുവമോർച്ച പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ടു മണിക്കൂറോളം സംഘർഷാവസ്ഥ തുടർന്നു.

കെ.ടി. ജലീലും എം.സി. ഖമറുദ്ദീനും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച കാസര്‍കോട്ട് കളക്ടറേറ്റ് മാര്‍ച്ച് നടത്തി. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

Content Highlights: Protests against Jaleel continue on eighth day; Conflict in Pathanamthitta and Kozhikode


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented