'ഒരു നിലക്കും ജീവിക്കാന്‍ അനുവദിക്കുന്നില്ല'; 'രസീതുമാല' അണിഞ്ഞ ഡ്രൈവറുടെ പ്രതിഷേധം വൈറല്‍


റിയാസ് , റിയാസ് ഒറ്റയാൾ സമരവുമായി മഞ്ചേരിയിൽ | Photo: Screen grab from Mathrubhumi News

മഞ്ചേരി: ചെങ്കല്ല് കയറ്റിപ്പോകുന്ന വാഹനങ്ങള്‍ തടഞ്ഞ് അനാവശ്യമായി പിഴ ഇടാക്കുന്ന നടപടിക്കെതിരായ യുവാവിന്റെ വേറിട്ട പ്രതിഷേധം വൈറലാകുന്നു. ചെങ്കല്ല് ലോറി ഡ്രൈവറായ പുല്‍പ്പറ്റ സ്വദേശി വരുത്തക്കാടന്‍ റിയാസ് ആണ് കോവിഡ് കാലത്ത് പിഴയടച്ചതിന്റെ റസീപ്റ്റുകള്‍ കോര്‍ത്ത് മാലയാക്കി കഴുത്തിലണിഞ്ഞ് പ്രതിഷേധിച്ചത്. പതിനായിരം മുതല്‍ ഇരുന്നൂറ്റി അന്‍പത് രൂപവരെയുള്ള പിഴ ഈടാക്കിയതിന്റെ മുപ്പത്തഞ്ചോളം രസീതുകളാണ് ഇയാള്‍ കഴുത്തിലണിഞ്ഞത്.

'ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ശ്രദ്ധയിലേക്ക്; ചെങ്കല്ല് വാഹന സര്‍വീസിന് അനുമതി നല്‍കിയിട്ടും വഴിനീളെ ഉദ്യോഗസ്ഥര്‍ നടത്തുന്ന അനാവശ്യ പരിശോധനമൂലം ബുദ്ധിമുട്ടിലായ ഒരു ഡ്രൈവറുടെ ജീവിക്കാന്‍ വേണ്ടിയുള്ള സമരം' എന്നെഴുതിയ പ്ലക്കാര്‍ഡുമേന്തിയായിരുന്നു ഒറ്റയാള്‍ സമരം.

ഒരു നിലക്കും ജീവിക്കാന്‍ അനുവദിക്കില്ലെന്ന് റിയാസ് ആരോപിച്ചു. ജനാധിപത്യ ഭരണത്തില്‍ ജനങ്ങളെ പിഴിഞ്ഞ് സര്‍ക്കാര്‍ എന്തിനാണ് ഇങ്ങനെ പണം ഉണ്ടാക്കുന്നത്? ഒരു കല്ലും വണ്ടി ഓടിയിട്ട് ബില്ലില്ലെന്ന് പറഞ്ഞ് താന്‍ തന്നെ ഇരൂനൂറാള്‍ക്കാര്‍ക്കുള്ള ശമ്പള പൈസ കൊടുത്തുവെന്നും റിയാസ് പറഞ്ഞു. ജീവിക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ഥിച്ചു.

ജീവിക്കാന്‍ വേണ്ടിയുള്ള സമരമാണെന്നും ഒരു നിലക്കും ഉദ്യോഗസ്ഥര്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും റിയാസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. " ഈ ആഴ്ച നാല് ദിവസമാണ് ഓടിയത്. 1250 രൂപ പിഴ ചുമത്തി. പോലീസുകാരെക്കൊണ്ട് അത്ര ബുദ്ധിമുട്ടില്ല. ജിയോളജി, റവന്യൂ ആളുകളാണ് ബുദ്ധിമുട്ടിക്കുന്നത്. ആകെ നാന്നൂറ്, അഞ്ഞൂറ് രൂപയാണ് കൂലി കിട്ടുന്നത്. അതില്‍ പിഴ കൊടുത്താല്‍ ജീവിക്കണ്ടേ?" - റിയാസ് പറഞ്ഞു.

കല്ല് വെട്ടാന്‍ അനുമതി കൊടുക്കുന്നുമില്ല, എന്നാല്‍ ക്വാറികള്‍ നടക്കുന്നുമുണ്ടെന്നും റിയാസ് ചൂണ്ടിക്കാട്ടി. നിയമലംഘനം നടത്തിയിട്ടല്ലേ പിഴ ചുമത്തുന്നതെന്ന ചോദ്യത്തിന് ചെത്തുകല്ല് കൊണ്ടുപോകുന്ന വണ്ടി പിടിക്കരുത് എന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞതുകൊണ്ടാണ് ഓടുന്നത് എന്നാണ് റിയാസ് മറുപടി നല്‍കിയത്. അല്ലെങ്കില്‍ ക്വാറി വെട്ടാന്‍ അനുമതി കൊടുക്കരുത്. സൗദി അറേബ്യയില്‍ പോയി വണ്ടി ഓടിച്ചിട്ട് ഇത്ര പ്രശ്‌നം ഉണ്ടായിട്ടില്ലെന്നും റിയാസ് പറഞ്ഞു.

Content Highlights: Protest of a driver from Malappuram viral on social media


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented