എൽ.എം.എസ് പള്ളി
തിരുവനന്തപുരം: തിരുവനന്തപുരം എല്‍.എം.എസ് പള്ളിയില്‍ വിശ്വാസികളുടെ പ്രതിഷേധം. സി.എസ്.ഐ പള്ളി കത്തീഡ്രലാക്കി മാറ്റുന്നതിനെതിരേയാണ് ഒരുവിഭാഗം വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുത്ത് കത്തീഡ്രല്‍ എന്ന ബോര്‍ഡ് സ്ഥാപിക്കാനുള്ള ശ്രമം വിശ്വാസികള്‍ തടയാന്‍ ശ്രമിച്ചു. പ്രതിഷേധ മുദ്രാവാക്യങ്ങളുയര്‍ത്തുകയും ചെയ്തു.
കത്തീഡ്രല്‍ ആക്കുന്നതിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമാണ് പള്ളിക്ക് സമീപത്തുള്ളത്. അതിനിടെ ബിഷപ്പ് ധര്‍മരാജം റസാലം പള്ളിയെ കത്തീഡ്രല്‍ ആക്കി പ്രഖ്യാപിച്ചു. പള്ളിയെ മോചിപ്പിച്ചുവെന്നാണ് കത്തീഡ്രല്‍ ആക്കി പ്രഖ്യാപിച്ചുകൊണ്ട് ബിഷപ്പ് പറഞ്ഞത്. പള്ളിയെ എം.എം സി.എസ്.ഐ കത്തീഡ്രല്‍ എന്ന് പുനര്‍നാമകരണം ചെയ്തു.
പ്രഖ്യാപനത്തിന് ശേഷം പുറത്തെത്തിയ ബിഷപ്പ് ധര്‍മരാജം റസാലത്തിനെതിരേ പ്രതിഷേധക്കാര്‍ കൂവിവിളിച്ചു. മുപ്പതോളം കുടുംബങ്ങളാണ് എതിര്‍പ്പറിയിച്ച് രംഗത്തെത്തിയത്. സ്ത്രീകളും പ്രായമായവരും ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ റോഡില്‍ കുത്തിയിരുന്നാണ് പ്രതിഷേധം ഉയര്‍ത്തിയത്. തടയാന്‍ ശ്രമിച്ചത് സംഘര്‍ഷാവസ്ഥയിലേക്ക് നയിച്ചു.
പള്ളി കത്തീഡ്രല്‍ ആക്കുന്നത് പാരമ്പര്യത്തിന് എതിരാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. എല്ലാവിഭാഗങ്ങളോടും അഭിപ്രായം പോലും ചോദിക്കാതെയാണ് കത്തീഡ്രല്‍ ആക്കാനുള്ള നീക്കമുണ്ടായതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. പ്രതിഷേധ സാഹചര്യത്തെ തുടര്‍ന്ന് പള്ളിക്ക് പുറത്ത് പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുകയാണ്.
Content Highlights: protest in Thiruvananthapuram LMS Church
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..