
മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധിക്കുന്നു | screengrab: മാതൃഭൂമി ന്യൂസ്
തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലയ്ക്കായി ഭൂമി ഏറ്റെടുത്തതിന് ശേഷം പണം നല്‍കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ മൃതദേഹവുമായി നാട്ടുകാര്‍ പ്രതിഷേധിച്ചു. പോലീസ് ഇടപെട്ട് അനുനയിപ്പിച്ചുവെങ്കിലും തുടര്‍സമരം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം. വിളപ്പില്‍ശാല സ്വദേശിയായ രാജി കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്തത്. ഇവരുടെ മൃതദേഹം വിട്ടുനല്കിയപ്പോഴായിരുന്നു മോര്‍ച്ചറിക്ക് മുന്നില്‍ പ്രതിഷേധം.
സാങ്കേതിക സര്വകലശാലയ്ക്കായി ഭൂമിയും ഭൂരേഖയും ഏറ്റെടുത്തതിന് ശേഷം നഷ്ടപരിഹാരം നല്‍കാത്തതിനെ തുടര്‍ന്ന് സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കാന്‍ കഴിയാതെ വന്നതോടെയാണ് രാജി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറയുന്നു. ഭൂമി വിട്ടുനല്‍കിയ നാട്ടുകാരും ചേര്‍ന്നാണ് പ്രതിഷേധിച്ചത്. ഭൂമി ഏറ്റെടുത്തതിലെ നഷ്ടപരിഹാരം സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഭൂമിയുടെ പ്രമാണം നല്‍കിയില്ലെങ്കില്‍ തുക കോടതിയില്‍ കെട്ടിവെക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സ്ഥലം ഏറ്റെടുത്തതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
തട്ടിപ്പിന് ഇരയായിതിലെ മനോവിഷമത്തിലാണ് വീട്ടമ്മ ആത്മഹത്യ ചെയ്തതെന്നും ഇനി ആര്‍ക്കും ഈ ഗതി ഉണ്ടാകാതിരിക്കാനാണ് തുടര്‍സമരങ്ങള്‍ ആലോചിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു. മോര്‍ച്ചറിക്ക് മുന്നില്‍ ആള്ക്കൂട്ടമുണ്ടായതോടെയാണ് പോലീസ് സ്ഥലത്തെത്തി സമരക്കാരെ അനുനയിപ്പിച്ചത്. ഏകദേശം അരമണിക്കൂറോളം പ്രതിഷേധിച്ച ശേഷമാണ് സമരക്കാര്‍ പിരിഞ്ഞ് പോയത്. സാങ്കേതിക സര്‍വകലാശാലയ്ക്കായി 100 ഏക്കര്‍ ഭൂമി ഏറ്റെടുക്കുമെന്നാണ് ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് ഇത് 50 ഏക്കറായി ചുരുക്കുകയായിരുന്നു.
Content Highlights: protest in front of mortuary with suicided woman`s deadbody
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..