-
കൊച്ചി: ചെല്ലാനത്ത് കടൽഭിത്തി നിർമിക്കുന്നത് അനന്തമായി നീളുന്നതിനെതിരേ തലകുത്തിനിന്ന് സമരം ചെയ്ത് ജനകീയവേദി അംഗം. കടൽകയറ്റ പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് ചെല്ലാനം ജനകീയവേദി രക്ഷാധികാരികളിൽ ഒരാളായ വി.ടി.സെബാസ്റ്റ്യനാണ് വ്യത്യസ്തമായ സമരരീതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
തലതിരിഞ്ഞ തീരുമാനങ്ങളാണ് ചെല്ലാനത്ത് സർക്കാർ എടുക്കുന്നതെന്ന് ആരോപിച്ചാണ് വി.ടി.സെബാസ്റ്റ്യൻ പ്രതീകാത്മകമായി തലകുത്തി നിന്ന് സമരം ചെയ്തത്. കടൽഭിത്തി നിർമാണം ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായി ചെല്ലാനത്ത് തുടരുന്ന സമരം ഇന്ന് 281-ാം ദിവസത്തിലെത്തി.
കടൽകയറ്റ പ്രശ്നം പരിഹരിക്കണമെന്നത് ചെല്ലാനംകാർ വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്. എന്നാൽ, മാറിമാറി വരുന്ന സർക്കാരുകളൊന്നും ഇവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടില്ല.
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..