ബി.ജെ.പി. നേതാക്കൾക്കെതിരെ പാർട്ടി പ്രവർത്തകർ കാസർകോട് ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ ധർണ്ണ നടത്തുന്നു | Photo: രാമനാഥ് പൈ | മാതൃഭൂമി
കാസര്‍കോട്: ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകരുടെ ഉപരോധം. കുമ്പള പഞ്ചായത്തിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥാനം സിപിഎം അംഗത്തിന് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ഉപരോധം. താഴ് ഉപയോഗിച്ച് ഓഫീസ് പൂട്ടിയിരിക്കുകയാണ് പ്രവര്‍ത്തകര്‍. കുമ്പള പഞ്ചായത്തിലെ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥാനത്തേക്ക് സിപിഎം അംഗം കൊഗ്ഗുവിനെ വിജയിപ്പിക്കാന്‍ ഒത്തുകളിച്ചു എന്നതാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് കാരണം.
ഒരു വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ പ്രാദേശിക തലം മുതല്‍ സംസ്ഥാന നേതൃത്വത്തിന് വരെ പരാതി നല്‍കിയിരുന്നു. സിപിഎം അംഗത്തിന് സ്ഥാനം നല്‍കുന്നതിന് മുന്‍ ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് ഉള്‍പ്പെടെയുള്ളവര്‍ ഒത്തുകളിച്ചുവെന്നും നടപടി വേണം എന്നുമായിരുന്നു ആവശ്യം പക്ഷേ ഇതില്‍ ഒരു നടപടിയും കൈക്കൊള്ളത്തതില്‍ പ്രതിഷേധിച്ചാണ് നൂറിലധികം പ്രവര്‍ത്തകര്‍ സംഘടിച്ച് എത്തിയത്. കഴിഞ്ഞ ദിവസം ബിജെപിയുടെ ജില്ലാ വൈസ് പ്രസിഡന്റും കാസര്‍കോട് നഗരസഭാ കൗണ്‍സിലറുമായ പി. രമേശന്‍ സ്ഥാനം രാജിവെച്ചിരുന്നു.
ഇതെല്ലാം പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ്. കൊലപാതക കേസില്‍ പ്രതിയായ സിപിഎം നേതാവ് കൊഗ്ഗുവിനെ അയോഗ്യനാക്കണമെന്ന് കാണിട്ട് ബിജെപി നേതാവ് സുരേഷ് ഷെട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. എന്തായാലും വിഷയത്തില്‍ വലിയ പ്രതിഷേധവും അസ്വാരസ്യവും നിലനിന്നിരുന്നതാണ് ഇപ്പോള്‍ ജില്ലാ കമ്മിറ്റി ഓഫീസ് താഴിട്ട് പൂട്ടുന്നതിലേക്ക് എത്തിച്ചത്. ഒത്തുകളിച്ച നേതാക്കള്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയ നടപടിക്കെതിരെയും പ്രവര്‍ത്തകര്‍ വിമര്‍ശനമുന്നയിക്കുന്നു.
സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് എതിരെയും പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. സുരേന്ദ്രന്‍ വാക്കുപാലിക്കണമെന്നും നീതി നടപ്പിലാക്കണമെന്നുമാണ് പ്രവര്‍ത്തകരുടെ ആവശ്യം. ഇക്കാര്യം അവര്‍ മുദ്രാവാക്യമായി ഉന്നയിക്കുന്നുണ്ട്. പാര്‍ട്ടി നടപടിയെടുത്താലും പ്രശ്‌നമല്ലെന്നും ഒത്തുകളിച്ച സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ രാജിവെക്കണമെന്നും ഇതിന് വ്യാഴാഴ്ച വരെ സമയം നല്‍കുമെന്നും പ്രവര്‍ത്തകര്‍ പറയുന്നു. തീരുമാനമായില്ലെങ്കില്‍ നേതാക്കളുടെ വീടുകളിലേക്കായിരിക്കും അടുത്ത മാര്‍ച്ചെന്നും പ്രവര്‍ത്തകര്‍ പറയുന്നു.
.jpg?$p=a80322e&&q=0.8)
Photo: രാമനാഥ് പൈ\മാതൃഭൂമി
വിഷയം പരിഹരിക്കണമെങ്കില്‍ സംസ്ഥാന അധ്യക്ഷന്‍ വിചാരിച്ചാല്‍ രണ്ട് മിനിറ്റ് വേണ്ടായിരുന്നുവെന്നും എന്നാല്‍ അതിന് അദ്ദേഹം തയ്യാറാകുന്നില്ലെന്നും പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു. വിഷയം പ്രാദേശികമായ ഒന്ന് മാത്രമായിരുന്നു. അറിയിക്കേണ്ടവരെ കൃത്യമായി അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും അതുകൊണ്ടാണ് അമിത് ഷാ വരെ അറിയുന്ന രീതിയില്‍ ഇപ്പോള്‍ പ്രശ്‌നം വഷളായതെന്നും പ്രതിഷേധത്തെ അഭിസംബോധന ചെയ്ത നേതാക്കള്‍ പറയുന്നു.
Content Highlights: protest by bjp activists and locks own party office in kasargod
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..