വിഴിഞ്ഞം തുറമുഖം: രണ്ടാഴ്ചയായിട്ടും സമവായമില്ല, സമരം തുടരാന്‍ ഇടയലേഖനം; ഇന്ന് വീണ്ടും ചര്‍ച്ച


വിഴിഞ്ഞം തുറമുഖവിരുദ്ധ സമരത്തിന് പിന്തുണയുമായി വിവിധ പ്രദേശങ്ങളിൽനിന്നുള്ള മത്സ്യത്തൊഴിലാളികളുടെ സംഘം തുറമുഖ കവാടത്തിലേക്ക് എത്തുന്നു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖകവാടത്തില്‍ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തില്‍ സര്‍ക്കാരും സഭാനേതൃത്വവും സമവായത്തിലെത്തുന്നില്ല. സമരം രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നിട്ടും ഇരുപക്ഷവും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയാണ്.

തീരദേശത്തെ പ്രമുഖ സമുദായം നിരന്തര സമരത്തിലേക്കു നീങ്ങുന്നത് സര്‍ക്കാരിനെയും സി.പി.എമ്മിനെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. ഞായറാഴ്ച മന്ത്രിസഭാ ഉപസമിതി അതിരൂപതാ പ്രതിനിധികളുമായി മൂന്നാംവട്ട ചര്‍ച്ച നടത്തും.തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് തീരശോഷണത്തെക്കുറിച്ച് ശാസ്ത്രീയപഠനം നടത്തണമെന്നതില്‍ തീരുമാനമാകാത്തതിനാലാണ് ചര്‍ച്ചകള്‍ മുടങ്ങുന്നത്.സംസ്ഥാനത്തിന്റെ വികസനത്തിന്റെ നാഴികക്കല്ലാകുന്ന പദ്ധതി നിര്‍ത്തിവയ്ക്കാനാകില്ലെന്ന് സര്‍ക്കാര്‍ സമരക്കാരോട് വ്യക്തമാക്കി. രണ്ടുതവണ നടന്ന മന്ത്രിതല ചര്‍ച്ചകളിലും മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയിലും ഇക്കാര്യത്തിലാണ് അഭിപ്രായ ഐക്യം ഉണ്ടാകാത്തത്. നിര്‍മാണം പുരോഗമിക്കുന്ന അവസ്ഥയില്‍ത്തന്നെ ശാസ്ത്രീയപഠനത്തിന് തയ്യാറാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

എന്നാല്‍, കുറച്ചുനാളെങ്കിലും നിര്‍മാണം നിര്‍ത്തിവച്ച് പഠനത്തിന് തയ്യാറാകണമെന്നതില്‍ അതിരൂപതയും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നില്ല.പല മേഖലയിലുള്ള ഇടനിലക്കാരും ജില്ലയിലെ മന്ത്രിമാരും സമവായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. സി.പി.എം. ജില്ലാ സെക്രട്ടറി ശനിയാഴ്ച അതിരൂപതാ വികാരി ജനറലുമായി ചര്‍ച്ച നടത്തിയെങ്കിലും പുരോഗതിയുണ്ടായില്ല.

ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തുറമുഖ നിര്‍മാണമേഖലയില്‍ സമരം തുടരുന്നത്. പദ്ധതികാരണം വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കി പുനരധിവാസം ഉറപ്പാക്കുക, മണ്ണെണ്ണ സബ്സിഡി നടപ്പാക്കുക, കാലാവസ്ഥ മുന്നറിയിപ്പ് കാരണം ജോലിക്കു പോകാന്‍ കഴിയാത്തവര്‍ക്ക് മിനിമം കൂലി ഉറപ്പാക്കുക തുടങ്ങിയവയാണ് മറ്റ് പ്രധാന ആവശ്യങ്ങള്‍.

ഇതില്‍ പുനരധിവാസത്തിന് നടപടികള്‍ തുടങ്ങിയതായി സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഇതിന്റെ പുരോഗതി കൃത്യമായി നിരീക്ഷിക്കാന്‍ സംവിധാനമൊരുക്കണമെന്ന് അതിരൂപത ആവശ്യപ്പെടുന്നു. പുനരധിവസിപ്പിക്കുന്നതിന് വീട്ടുവാടക നിശ്ചയിക്കുന്നതിലും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

സമരം അവസാനിപ്പിക്കാനുള്ള ഏത് ചര്‍ച്ചയ്ക്കും മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ തയ്യാറാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.30-ാം തീയതിവരെ ജില്ലയിലെ വിവിധ തീരദേശ ഇടവകകളിലെ അംഗങ്ങളെ തുറമുഖ നിര്‍മാണം നടക്കുന്നയിടത്ത് എത്തിച്ച് രാപകല്‍ സമരം നടത്താനാണ് അതിരൂപതയുടെ തീരുമാനം.

തങ്ങളുന്നയിച്ച ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ 30-നുശേഷം പ്രതിഷേധത്തിന്റെ രീതി മാറ്റുമെന്നും സമരക്കാര്‍ പറയുന്നു.

സമരം തുടരുമെന്ന് ഇടയലേഖനം

വിഴിഞ്ഞം സമരത്തിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച ലത്തീന്‍ അതിരൂപതയുടെ പള്ളികളില്‍ ആര്‍ച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോയുടെ ഇടയലേഖനം വായിക്കും.രണ്ടാഴ്ച പിന്നിട്ടിട്ടും സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനാല്‍ സെപ്റ്റംബര്‍ നാലുവരെ സമരം തുടരുമെന്ന് ഇടയലേഖനത്തില്‍ പറയുന്നു.

വിഴിഞ്ഞം തുറമുഖ നിര്‍മാണം തീരശോഷണത്തിനും കടലേറ്റത്തിനും കാരണമായതോടെ മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതത്തിലായെന്ന് കുറ്റപ്പെടുത്തുന്നുണ്ട്.പദ്ധതിക്കായി അദാനി കോടതിയെ സമീപിച്ചതോടെ സഭയും കോടതിയെ സമീപിക്കുമെന്നും ഇടയലേഖനത്തില്‍ സൂചിപ്പിക്കുന്നു.

Content Highlights: vizhinjam port, protest


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented