വിഴിഞ്ഞം തുറമുഖം നിര്‍മാണം നിര്‍ത്തിവെച്ചു; സമരം നടത്തുന്നത് പുറത്തുനിന്നുള്ളവരെന്ന് മന്ത്രി


ആരുമായും ചർച്ചനടത്താൻ തയ്യാറെന്ന് മന്ത്രി

മന്ത്രി അഹമ്മദ് ദേവർകോവിൽ, വിഴിഞ്ഞത്ത് നടക്കുന്ന സമരത്തിൽ നിന്ന്

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധം കടുപ്പിച്ചതോടെ വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണം തല്‍ക്കാലികമായി നിര്‍ത്തിവച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്നത്തേക്കു നിര്‍ത്തിവയ്ക്കുകയാണെന്ന് അദാനി പോര്‍ട്സ് അധികൃതര്‍ അറിയിച്ചു. സമരം കാരണം നിര്‍മാണ സാധനങ്ങള്‍ തുറമുഖത്തിനകത്തേക്കു കൊണ്ടുവരാന്‍ കഴിയാത്ത സാഹചര്യമുണ്ടായതോടെയാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചത്.

വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണമാണു തീരശോഷണത്തിനു കാരണമെന്ന് ആരോപിച്ചാണ് മത്സ്യത്തൊഴിലാളികള്‍ സമരം നടത്തുന്നത്. തുറമുഖത്തേക്കുള്ള പ്രധാന പാത ഉപരോധിച്ചാണ് സമരം നടക്കുന്നത്. ഈ മാസം അവസാനംവരെ സമരം നടത്തുമെന്നാണ് ലത്തീന്‍ കത്തോലിക്കാ സഭാ നേതൃത്വം അറിയിച്ചിരിക്കുന്നത്. രണ്ട് വാഹന റാലിയായാണ് പ്രതിഷേധക്കാര്‍ സ്ഥലത്തേക്ക് എത്തിയത്. പൊഴിയൂര്‍ ഭാഗത്തുനിന്നുള്ളവരാണ് ഇന്നത്തെ സമരത്തില്‍ പങ്കെടുക്കുന്നത്. നാളെ മറ്റുള്ള ഇടവകകളില്‍നിന്നു സമരക്കാരെത്തും.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്നത്തേക്കു നിര്‍ത്തിവയ്ക്കുകയാണെന്നും പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദാനി പോര്‍ട്സ് അധികൃതര്‍ പറഞ്ഞു. നിര്‍മാണം നിര്‍ത്തിവെച്ചുവെന്ന തുറമുഖ അധികൃതരുടെ വാക്ക് സത്യമാണോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്താന്‍ ലത്തീന്‍ അതിരൂപതയിലെ വൈദികരടക്കമുള്ളവര്‍ തുറമുഖ നിര്‍മാണം നടക്കുന്ന സ്ഥലത്തേക്കു പോയി നേരില്‍ കണ്ട് ബോധ്യപ്പെട്ടു.

ഇതിനിടെ സമരക്കാര്‍ക്കെതിരേ തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ രംഗത്തെത്തി. സമരം നടത്തുന്നത് പുറത്തുനിന്നുള്ളവരാണെന്ന് മന്ത്രി പറഞ്ഞു. വലിയ രീതിയിലുള്ള പുനരധിവാസ പ്രവര്‍ത്തനത്തിനാണ് സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നത്. ഇതില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ആരുമായും ചര്‍ച്ചനടത്താന്‍ സര്‍ക്കാര്‍ തയ്യറാണെന്നും മന്ത്രി പറഞ്ഞു.

തുറമുഖത്തിന്റെ നിര്‍മാണം നിര്‍ത്തിവെച്ച് തീരശോഷണത്തെക്കുറിച്ചു ശാസ്ത്രീയപഠനം നടത്തണമെന്നാണു മത്സ്യത്തൊഴിലാളികളുടെ പ്രധാന ആവശ്യം. സര്‍ക്കാര്‍ ഇതുവരെ ചര്‍ച്ചയ്ക്കു സന്നദ്ധത അറിയിച്ചിട്ടില്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു. തുറമുഖ നിര്‍മാണം നിര്‍ത്തിവെച്ച് തീരശോഷണത്തെക്കുറിച്ച് പഠിക്കുക, കടലാക്രമണത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കു പുനരധിവാസം ഉറപ്പാക്കുക, ക്യാംപുകളില്‍ കഴിയുന്നവരുടെ പുനരധിവാസം, നഷ്ടപ്പെട്ട വീടിനും വസ്തുവിനും നഷ്ടപരിഹാരം, കുറഞ്ഞ വിലയ്ക്കു മണ്ണെണ്ണ നല്‍കുക തുടങ്ങിയ വിവിധ ആവശ്യങ്ങളാണു മത്സ്യത്തൊഴിലാളികള്‍ ഉയര്‍ത്തുന്നത്.

അതേസമയം, മറ്റ് ലത്തീന്‍ രൂപതകളും സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി എല്ലാ ഇടവകകളിലും കരിങ്കൊടി ഉയര്‍ത്തും. ആവശ്യങ്ങള്‍ ഉന്നയിച്ച് തലസ്ഥാനത്തേക്ക് മത്സ്യത്തൊഴിലാളികള്‍ മാര്‍ച്ച് നടത്തിയിരുന്നു. പ്രശ്നപരിഹാരമുണ്ടാകാത്തതോടെയാണു സമരം വിഴിഞ്ഞം തുറമുഖപ്രദേശത്തേക്കു വ്യാപിപ്പിക്കുന്നത്. കരയിലും കടലിലും മത്സ്യത്തൊഴിലാളികളെ അണിനിരത്തി അനിശ്ചിതകാല ഉപരോധ സമരത്തിനാണു തീരുമാനം.

Content Highlights: Protest against Vizhinjam port


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


ശശി തരൂർ,മല്ലികാർജുൻ ഖാർഗേ

2 min

ട്വിസ്റ്റ്; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി, ആന്റണിയുടെ ഒപ്പ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിക്ക്

Sep 30, 2022


KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022

Most Commented