കത്തുകള്‍ എങ്ങനെ പുറത്തുവന്നുവെന്ന് പരിശോധിച്ച് സിപിഎം; മേയർക്കെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം


എന്‍.എല്‍. വിഷ്ണു

പോലീസ് ഇടപെട്ട് പ്രവര്‍ത്തകരോട് പിന്മാറാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ കൂട്ടാക്കിയില്ല. ഇതോടെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് കൗണ്‍സിലര്‍മാരെ നീക്കിയതിന് ശേഷമാണ് ഡെപ്യൂട്ടി മേയറിന് ഓഫീസിനകത്ത് കടക്കാനായത്. 

ആര്യ രാജേന്ദ്രൻ, പ്രതിപക്ഷത്തിന്റെ പ്രതിഷേധം | Photo: PTI

തിരുവനന്തപുരം: നഗരസഭയിലെ ജോലിയുടെ പേരിലുള്ള കത്ത് വിവാദത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുന്നു. താത്കാലിക നിയമനങ്ങള്‍ക്ക് സി.പി.എം. ജില്ലാ സെക്രട്ടറിയാണ് ആളുകളെ നിശ്ചയിച്ച് നല്‍കുന്നത് എന്ന രീതിയിലേക്ക് വിവാദം കത്തിപ്പടര്‍ന്നതോടെ ജില്ലയില്‍ പാര്‍ട്ടി പ്രതിരോധത്തിലായിരിക്കുകയാണ്. നഗരസഭയുടെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ മേയര്‍ തന്നെ പാര്‍ട്ടി നേതാവിനോട് ഉദ്യോഗാര്‍ഥികളുടെ പട്ടിക ആവശ്യപ്പെട്ടത് തികച്ചും സ്വജനപക്ഷപാതത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷമായ ബി.ജെ.പിയും യു.ഡി.എഫും സമരം ശക്തമാക്കുന്നത്.

പ്രതിഷേധത്തിന്റെ ഭാഗമായി യു.ഡി.എഫ്. കൗണ്‍സിലര്‍മാരുടെ നേതൃത്തില്‍ നഗരസഭാ കാര്യാലയത്തിന് മുന്നില്‍ ധര്‍ണ നടത്തിയിരുന്നു. ഇതിനിടെ യൂത്ത്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരസഭ കെട്ടിടത്തിനകത്തേക്ക് ഓടിക്കയറി മുദ്രാവാക്യം മുഴക്കി. മേയറുടെ ഓഫീസിനടുത്തേക്ക് പോകുന്നതിന് മുമ്പ് യൂത്ത്‌ കോണ്‍ഗ്രസുകാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടെ പോലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ നേരിയ വാക്കേറ്റമുണ്ടായി. യൂത്ത്‌കോണ്‍ഗ്രസുകാരെ മാറ്റുന്നതിനിടെയാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നഗരസഭയിലേക്ക് തള്ളിക്കയറിയത്. ഇതോടെ പോലീസ് ആകെ ആശയക്കുഴപ്പത്തിലായി.



ഇവരെ പ്രധാന ഓഫീസുകള്‍ക്ക് മുന്നില്‍നിന്ന് അറസ്റ്റ് ചെയ്ത് മാറ്റുന്നതിനിടെ ബി.ജെ.പി. നഗരസഭാ പ്രതിപക്ഷ നേതാവ് എം.ആര്‍. ഗോപന്റെ നേതൃത്വത്തില്‍ മേയറുടെയും ഡെപ്യൂട്ടി മേയറുടെയും ഓഫീസിന് മുന്നില്‍ ഉപരോധസമരം തുടങ്ങി. സമരം പുരോഗമിക്കുന്നതിനിടെ ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു ഓഫീസില്‍ കയറാന്‍ ശ്രമിച്ചത് ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ തടഞ്ഞു. ഇതോടെ പോലീസ് ഇടപെട്ട് പ്രവര്‍ത്തകരോട് പിന്മാറാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ കൂട്ടാക്കിയില്ല. ഇതോടെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് കൗണ്‍സിലര്‍മാരെ നീക്കിയതിന് ശേഷമാണ് ഡെപ്യൂട്ടി മേയറിന് ഓഫീസിനകത്ത് കടക്കാനായത്.

ഇതേ സമയത്താണ് താഴെ സമരം ചെയ്തിരുന്ന യു.ഡി.എഫ്. വനിതാ പ്രവര്‍ത്തകര്‍ മേയറിന്റെ ഓഫീസിനകത്തേക്ക് മുദ്രാവാക്യം വിളിയുമായെത്തിയത്. നന്നെ പണിപ്പെട്ടായിരുന്നു പോലീസ് രംഗം ശാന്തമാക്കിയത്. അതേസമയം ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ തന്നെ കൈയേറ്റം ചെയ്തതായി പി.കെ. രാജു ആരോപിച്ചു. മേയര്‍ ആര്യ ജില്ലാ സെക്രട്ടറിക്ക് അയച്ചുവെന്ന് പറഞ്ഞ് പ്രചരിക്കുന്ന കത്ത് വ്യാജമായി ചമച്ചതാണെന്നാണ് ഡെപ്യൂട്ടി മേയര്‍ പറയുന്നത്.

കോര്‍പ്പറേഷനിലെ താത്കാലിക തസ്തികകളിലേക്ക് നിയമനത്തിനാവശ്യമായ ആളുകളുടെ പട്ടിക ആവശ്യപ്പെട്ട് സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ അയച്ച കത്ത് വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴി പരസ്യമായതോടെയാണ് വിവാദത്തിന് തുടക്കം. ഇതിന് പുറമെ നഗരസഭയിലെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍. അനില്‍ അയച്ച കത്തും പുറത്തുവന്നതോടെ സി.പി.എം. പ്രതിരോധത്തിലായി.

നിലവില്‍ ആര്യയുടേതെന്ന് പറയപ്പെടുന്ന കത്തില്‍ കാണിച്ചിരിക്കുന്ന തീയതിയില്‍ മേയര്‍ തിരുവനന്തപുരത്തുണ്ടായിരുന്നില്ല എന്നത് മാത്രമാണ് സി.പി.എമ്മിന്റെ വാദം. ഇതിന് പുറമെയാണ് ഡി.ആര്‍. അനിലിന്റെ കത്തുകൂടി പുറത്തുവന്നത്. കത്തുകള്‍ എങ്ങനെ പുറത്തുവന്നുവെന്ന് സി.പി.എം. പരിശോധിക്കുന്നുണ്ട്.

Content Highlights: protest against thiruvananthapuram mayor arya rajendran - letter controversy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented