മുല്ലപ്പെരിയാറില്‍ മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറന്നതില്‍ തമിഴ്നാടിനെതിരേ പ്രതിഷേധം


Photo: ANI

ഇടുക്കി: മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നതിനെതിരേ പ്രതിഷേധം ശക്തം. വിഷയത്തില്‍ മുഖ്യമന്ത്രി തമിഴ്നാടിനെ പ്രതിഷേധം അറിയിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. മേല്‍നോട്ട സമിതി യോഗം വിളിക്കണമെന്ന ആവശ്യവും ഉന്നയിക്കുമെന്നും മന്ത്രി പറഞ്ഞു.

ബുധനാഴ്ച രാത്രിയില്‍ പത്ത് ഷട്ടറുകള്‍ മുന്നറിയിപ്പ് കൂടാതെ തുറന്നതാണ് നിരവധി ഇടങ്ങളില്‍ ജനലനിരപ്പ് ഉയരാനും നിരവധി വീടുകളില്‍ വെള്ളം കയറാനും ഇടയാക്കിയത്. പെരിയാര്‍ തീരപ്രദേശ വാസികള്‍ വണ്ടിപ്പെരിയാറിന് സമീപം കക്കി കവലയില്‍ കൊല്ലം-ഡിണ്ടിഗല്‍ ദേശീയ പാത ഉപരോധിക്കുകയാണ്.

രാത്രികാലത്ത് അറിയിപ്പില്ലാതെ ഷട്ടര്‍ തുറന്നത് തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ തമിഴ്‌നാടിന്റെ ഇത്തരം നടപടി ഒരു സര്‍ക്കാരില്‍നിന്ന് ആരും പ്രതീക്ഷിക്കാത്തതാണ്. തമിഴ്‌നാടിനോട് ഇക്കാര്യത്തില്‍ പ്രതിഷേധം അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

ബുധനാഴ്ച രാവിലെ അണക്കെട്ടിലെ ഷട്ടറുകള്‍ പൂര്‍ണമായും അടച്ചിരുന്നു. എന്നാല്‍ വൈകീട്ട് വീണ്ടും മഴ പെയ്യുകയും നീരൊഴുക്ക് കൂടുകയും ചെയ്ത സാഹചര്യത്തിലാണ് അണക്കെട്ടില്‍ നിന്ന് വെള്ളം പുറത്തേക്കൊഴുക്കിയത്. നിലവില്‍ തുറന്നിരിക്കുന്ന എട്ട് ഷട്ടറുകള്‍ക്കൊപ്പം പുലര്‍ച്ചെ മൂന്നരയോടെ രണ്ട് ഷട്ടറുകള്‍ കൂടി തുറക്കുകയായിരുന്നു. 60 സെന്റീമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. പിന്നീട് ഇത് മുപ്പത് സെന്റീമീറ്ററായി കുറച്ചു.

ആദ്യം തുറക്കുമ്പോള്‍ മുന്നറിയിപ്പ് ലഭിച്ചില്ല. രണ്ടാമത് 2.30ന് തുറന്നതിന് ശേഷം 2.44ന് ആണ് മുന്നറിയിപ്പ് ലഭിക്കുന്നത്. 3.30ന് വീണ്ടും 10 വരെയുള്ള ഷട്ടറുകള്‍ തുറന്നു. ഇതിന്റെ വിവരം ലഭിക്കുന്നത് 4.27ന് ആണെന്നും മന്ത്രി പറഞ്ഞു. സെക്കൻഡിൽ 8000 ഘനയടി വെള്ളമാണ് മുല്ലപ്പെരിയാറില്‍ നിന്ന് പുറത്തേക്കൊഴുക്കിയത്. പിന്നീട് അത് 4206 ഘനയടിയായി കുറച്ചെന്നും മന്ത്രി പറഞ്ഞു.

ഒരു മാസത്തിനിടെ ഇത് നാലാം തവണയാണ് മുന്നറിയിപ്പില്ലാതെ രാത്രി 10 മണിക്ക് ശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നുവിടുന്നത്. രണ്ട് ദിവസം മുമ്പ് സമാനമായ രീതിയില്‍ രണ്ട് ഷട്ടറുകള്‍ തുറന്നിരുന്നു.

Content Highlights: Protest against Tamil Nadu for opening Mullapperiyar shutters without warning


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ഞെട്ടിച്ച തകര്‍ച്ച, ടുലിപ് മാനിയ!

Jan 30, 2023

Most Commented