1. വിമാനത്തിനുള്ളിലെ ദൃശ്യം 2. 2. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചരിച്ച വിമാനത്തിനകത്ത് പ്രതിഷേധിച്ചവര്‍ എത്തിയത് അദ്ദേഹത്തെ വധിക്കാനുള്ള ഉദ്ദേശത്തോടെയെന്ന് എഫ്‌ഐആര്‍. ''നിന്നെ ഞങ്ങള്‍ വെച്ചേക്കില്ലടാ'' എന്ന് പ്രതികള്‍ മുഖ്യമന്ത്രിക്ക് നേരെ ആക്രോശിച്ചുവെന്നും തടയാന്‍ ശ്രമിച്ച ഗണ്‍മാനെ ഉപദ്രവിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നു. വധശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, കുറ്റകരമായ ഗൂഢാലോചന, വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായ രീതിയില്‍ അക്രമം കാണിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി വലിയതുറ പോലീസാണ് കേസെടുത്തത്.
മുഖ്യമന്ത്രിയെ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. അതിക്രമം തടയാന്‍ ശ്രമിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാറിനെ പ്രതികള്‍ ദേഹോപദ്രവം ഏല്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സുനീഷ് കുമാറിന് നേരെയും ആക്രമണമുണ്ടായി. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെട്ടുവെന്നും എഫ്‌ഐആറില്‍ പറയുന്നു. അതിക്രമം തടയുന്നതിനിടെ പരിക്കേറ്റതായി മുഖ്യമന്ത്രിയുടെ ഗണ്‍മാനും പ്രൈവറ്റ് സെക്രട്ടറിയും പോലീസില്‍ മൊഴിനല്‍കിയിരുന്നു. ഇതേവിഷയത്തില്‍ എയര്‍പോര്‍ട്ട് മാനേജരും പരാതി നല്‍കി. ഇത് രണ്ടിന്റെയും അടിസ്ഥാനത്തിലാണ് കേസ്.
മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചരിച്ച ഇന്‍ഡിഗോ വിമാനത്തിനകത്താണ് അപ്രതീക്ഷിതമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ഉണ്ടായത്.
കണ്ണൂരില്‍നിന്ന് തിങ്കളാഴ്ച 3.45-ന് പുറപ്പെട്ട വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയ ഉടനെയായിരുന്നു മുഖ്യമന്ത്രിക്കെതിരേയുള്ള പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് ഫര്‍സിന്‍ മജീദ്(28), കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആര്‍.കെ. നവീന്‍കുമാര്‍ (34) എന്നിവരാണ് പ്രതിഷേധിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ ഉള്‍പ്പെടെ മൂന്നാളുടെ പേരില്‍ കേസെടുത്തു.
മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ''എന്തിനാടാ രാജിവെക്കുന്നതെ''ന്ന് ചോദിച്ച് തള്ളിയതോടെ ഫര്‍സീന്‍ പിന്നിലേക്കു മറിഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥന്‍ ഇരുവരെയും കീഴടക്കി. തുടര്‍ന്ന് മുഖ്യമന്ത്രി വിമാനത്തില്‍നിന്ന് പുറത്തിറങ്ങി. മുട്ടന്നൂര്‍ യു.പി. സ്‌കൂള്‍ അധ്യാപകനാണ് ഫര്‍സീന്‍ മജീദ്. മുട്ടനൂര്‍ കൊടോളിപ്രം സ്വദേശിയായ ആര്‍.കെ. നവീന്‍കുമാര്‍ മുട്ടനൂര്‍ സഹകരണ സൊസൈറ്റി ജീവനക്കാരനാണ്. ആര്‍.സി.സി.യിലേക്ക് പോവുകയാണെന്നാണ് ഇരുവരും പറഞ്ഞത്.
Content Highlights: Protest against Pinarayi Vijayan inside Kannur-Thiruvananthapuram flight; case registered


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..