മലപ്പുറം: മന്ത്രി കെ.ടി. ജലീലിനെതിരെ വീണ്ടും കരിങ്കൊടി പ്രതിഷേധം. മലപ്പുറത്തുനിന്ന് തിരൂരിലേക്കുള്ള യാത്രക്കിടെ മന്ത്രിയുടെ കാര്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.

കാറിലേക്ക് ചീമുട്ടയെറിയുകയും വഴി തടസപ്പെടുത്തുകയും ചെയ്തതോടെ പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ലാത്തി വീശി. ശനിയാഴ്ച ജലീല്‍ പങ്കടുത്ത നാല് പരിപാടികളിലും പ്രതിഷേധക്കാര്‍ എത്തിയിരുന്നു.

പരിപാടികളില്‍ പങ്കെടുക്കാനെത്തുന്ന എല്ലായിടത്തും മന്ത്രിയെ കരിങ്കൊടി കാണിക്കാനാണ് ലീഗ് പ്രവര്‍ത്തകരുടെ തീരുമാനം. തിരൂരില്‍ നിന്ന് മറ്റൊരിടത്തേക്ക് പുറപ്പെട്ട ജലീലിനെ അവിടെയും ലീഗ് പ്രവര്‍ത്തകര്‍ കാത്തിരിക്കുവെന്നാണ് ലഭ്യമായ വിവരം.