വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്ക് നേരെ നടന്ന പ്രതിഷേധത്തിൻറെ ദൃശ്യം
തിരുവനന്തപുരം: വിമാനത്തിനുള്ളില്‍വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരേ പ്രതിഷേധിച്ചവരെ രാഷ്ട്രീയനേതാവ് ഇ.പി. ജയരാജന്‍ പിടിച്ചുതള്ളിയെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ റിപ്പോര്‍ട്ട്. ജയരാജന് യാത്രാനിരോധനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഏവിയേഷന്‍ അതോറിറ്റിക്ക് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. ഇന്‍ഡിഗോ ഡി.ജി.സി.എ.യ്ക്ക് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി. പ്രതിഷേധിച്ചവരെ ക്യാബിന്‍ ക്രൂ ശാന്തരാക്കാന്‍ നോക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
സംഭവത്തില്‍ ഇന്‍ഡിഗോ വിമാനക്കമ്പനി ആഭ്യന്തര അന്വേഷണം നടത്തും. വിമാനത്തിനുള്ളിലെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെക്കുറിച്ചും കമ്പനി അന്വേഷിക്കും. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ.) പ്രത്യേക അന്വേഷണം നടത്തും.
ജയരാജനെതിരേ യൂത്ത് കോണ്‍ഗ്രസ് പരാതി
തിരുവനന്തപുരം: എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിമാനത്തിനുള്ളില്‍ മര്‍ദിച്ചെന്ന് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോബിന്‍ ജേക്കബ് പോലീസ് മേധാവിക്ക് പരാതി നല്‍കി. ഫര്‍സീന്‍ മജീദ്, കെ.ആര്‍. നവീന്‍ കുമാര്‍ എന്നിവരെ ഇ.പി. ജയരാജന്‍ അടിക്കുകയും കഴുത്തില്‍ കുത്തിപ്പിടിച്ച് ശ്വാസംമുട്ടിക്കുകയും പിടിച്ചുതള്ളുകയും ചെയ്‌തെന്നാണ് പരാതി.
Content Highlights: Protest against Kerala CM inside flight: IndiGo begins inquiry
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..