വിമാനത്തിലെ പ്രതിഷേധം: പ്രതികള്‍ റിമാന്‍ഡില്‍, അധ്യാപകന് 15 ദിവസത്തേക്ക് സസ്പെന്‍ഷന്‍


വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുനേരേ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക്പ്രസിഡന്റ് ഫർസീൻ മജീദ്, ജില്ലാ സെക്രട്ടറി ആർ.കെ.നവീൻകുമാർ എന്നിവരെ തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിൽനിന്നു പുറത്തേക്കു കൊണ്ടുവരുന്നു

മട്ടന്നൂര്‍: വിമാനത്തില്‍ മുഖ്യമന്ത്രിക്കുനേരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് ഫര്‍സീന്‍ മജീദ് (28), കണ്ണൂര്‍ ജില്ലാസെക്രട്ടറി നവീന്‍കുമാര്‍ (34) എന്നിവരെ 27 വരെ റിമാന്‍ഡ് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. ഫര്‍സീന്‍ മജീദിനെ മുട്ടന്നൂര്‍ എയ്ഡഡ് യു.പി. സ്‌കൂളില്‍നിന്ന് അന്വേഷണ വിധേയമായി 15 ദിവസത്തേക്ക് മാനേജ്മെന്റ് സസ്‌പെന്‍ഡ് ചെയ്തു.

പ്രതിഷേധിച്ച അധ്യാപകനെ സസ്‌പെന്‍ഡ്‌ചെയ്തു

മട്ടന്നൂര്‍: മുഖ്യമന്ത്രിക്കുനേരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവും അധ്യാപകനുമായ ഫര്‍സീന്‍ മജീദിനെ മുട്ടന്നൂര്‍ എയ്ഡഡ് യു.പി. സ്‌കൂളില്‍നിന്ന് അന്വേഷണവിധേയമായി 15 ദിവസത്തേക്ക് മാനേജ്മെന്റ് സസ്‌പെന്‍ഡ്‌ചെയ്തു. ഫര്‍സീന്റെപേരില്‍ വധശ്രമത്തിന് പോലീസ് കേസെടുത്തിരുന്നു. അധ്യാപകനെക്കുറിച്ച് അന്വേഷിക്കാന്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

വിദ്യാര്‍ഥികളുടെ ടി.സി. ആവശ്യപ്പെട്ട് ഏതാനും രക്ഷിതാക്കളും ചൊവ്വാഴ്ച രാവിലെ സ്‌കൂളിലെത്തി. ക്രിമിനല്‍ക്കേസ് പ്രതിയായ അധ്യാപകനെ പുറത്താക്കിയില്ലെങ്കില്‍ കുട്ടികളെ മറ്റുസ്‌കൂളിലേക്ക് മാറ്റുമെന്ന് ഇവര്‍ പറഞ്ഞു. സി.പി.എം.-ഡി.വൈ.എഫ്.ഐ. നേതാക്കളും സ്‌കൂളിലെത്തി പ്രതിഷേധിച്ചു. അധ്യാപകനെ സംരക്ഷിക്കുന്ന നിലപാട് മാനേജ്മെന്റ് സ്വീകരിക്കരുതെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ഡി.വൈ.എഫ്.ഐ.യും എസ്.എഫ്.ഐ.യും സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി.

ഡി.പി.ഐ.യുടെ നിര്‍ദേശപ്രകാരം അധ്യാപകനെതിരേ അന്വേഷണം നടത്തുകയാണെന്ന് സ്‌കൂളിലെത്തിയ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ. ബിന്ദു പറഞ്ഞു. ഡി.ഡി.ഇ.യുടെ നേതൃത്വത്തില്‍ ഫര്‍സീന്‍ മജീദിന്റെ സ്‌കൂളിലെ ഹാജരും മറ്റുരേഖകളും പരിശോധിച്ചു. തിങ്കളാഴ്ച ഉച്ചവരെ ഇദ്ദേഹം സ്‌കൂളില്‍ ജോലിയിലുണ്ടായിരുന്നെന്നും തുടര്‍ന്ന് അരദിവസത്തെ അവധിയെടുത്താണ് പോയതെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

തലശ്ശേരി ഡി.ഇ.ഒ. എ.പി. അംബിക, മട്ടന്നൂര്‍ എ.ഇ.ഒ. വി.വി.ബാബു തുടങ്ങിയവരും സ്‌കൂളിലെത്തിയിരുന്നു. മൂന്നുവര്‍ഷംമുമ്പാണ് ഫര്‍സീന്‍ മുട്ടന്നൂര്‍ യു.പി.സ്‌കൂളില്‍ ജോലിയില്‍ പ്രവേശിച്ചത്.

Content Highlights: Protest against Kerala CM inside flight: Defendants remanded

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented