അധികനികുതി ബഹിഷ്‌കരിക്കാൻ സുധാകരന്റെ ആഹ്വാനം, അറിഞ്ഞില്ലെന്ന് സതീശന്‍; കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത


By മാതൃഭൂമി ന്യൂസ്‌

1 min read
Read later
Print
Share

പിണറായി വിജയന്റെ വാക്കുകള്‍ ഉദ്ധരിച്ചായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ ആഹ്വാനം

കെ. സുധാകരൻ, വി.ഡി. സതീശൻ | Photo: Mathrubhumi

തിരുവനന്തപുരം: ബജറ്റില്‍ സെസ് വര്‍ധനയടക്കമുള്ള ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ സമരത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നതയെന്ന് സൂചന. ബജറ്റില്‍ ഏര്‍പ്പെടുത്തിയ അധികനികുതി അടയ്ക്കരുതെന്ന് കെ.പി.സി.സി. പ്രസിഡന്റ് പ്രഖ്യാപിച്ചത് താന്‍ അറിഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്ന നിലയില്‍, അധികനികുതിയടയ്ക്കരുതെന്നാണ് തനിക്ക് പറയാനുള്ളതെന്ന് പറഞ്ഞ കെ. സുധാകരന്‍, നടപടി വന്നാല്‍ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്നും അറിയിച്ചിരുന്നു.

അധികനികുതി അടയ്ക്കരുതെന്ന് യു.ഡി.എഫ്. ഭരണകാലത്ത് സി.പി.എം. സംസ്ഥാന സെക്രട്ടറിയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്വാനം ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് കെ. സുധാകരന്‍ നികുതി ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തത്. പിണറായി വിജയന്റെ വാക്കുകള്‍ ഉദ്ധരിച്ചായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ ആഹ്വാനം.

എന്നാല്‍, അത്തരമൊരു നിര്‍ദ്ദേശം താന്‍ കണ്ടില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രതികരണം. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ധിപ്പിച്ച കരം കൊടുക്കരുതെന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലത്ത് മുഖ്യമന്ത്രി ആഹ്വാനം ചെയ്തിരുന്നതായി വി.ഡി. സതീശന്‍ പറഞ്ഞു. നികുതി ബഹിഷ്‌കരിച്ച് സര്‍ക്കാരിനെ ബുദ്ധിമുട്ടിലാക്കുന്നതും ഭരണസ്തംഭനത്തിലേക്ക് നീങ്ങുന്നതുമായി നടപടിയിലേക്ക് പോകുന്ന തരത്തിലുള്ള നീക്കങ്ങള്‍ക്ക് തന്റെ പിന്തുണയില്ലെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിരുന്നു.

Content Highlights: protest against kerala budget tax congress conflict k sudhakaran vd satheesan

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Saji Cheriyan

1 min

'ന്യായമായ ശമ്പളം നല്‍കുന്നുണ്ട്, പിന്നെന്തിന് ഈ നക്കാപിച്ച?'; കൈക്കൂലിക്കാര്‍ക്കെതിരെ സജി ചെറിയാന്‍

May 29, 2023


Pinarayi

3 min

മത ചടങ്ങാക്കി മാറ്റി;ഇന്ന് പാര്‍ലമെന്റില്‍ നടന്നത് രാജ്യത്തിന് ചേരാത്ത പ്രവൃത്തികള്‍- മുഖ്യമന്ത്രി

May 28, 2023


mb rajesh, modi

4 min

'ഫാസിസത്തിന്റെ അധികാരദണ്ഡ് പതിച്ചു, ജനാധിപത്യത്തിന്റെ (അ)മൃതകാലത്തിലേക്കുള്ള പ്രയാണം ആരംഭിച്ചു'

May 28, 2023

Most Commented