തളിപ്പറമ്പ്: കീഴാറ്റൂരിലെ വയല്‍ നികത്തി ദേശീയപാത ബൈപ്പാസാക്കുന്നതിനെതിരെ സമരം നടത്തുന്ന 'വയല്‍ക്കിളി' പ്രവര്‍ത്തകര്‍ ആത്മഹത്യഭീഷണി മുഴക്കി പ്രതിഷേധത്തില്‍. 

ദേഹത്ത് മണ്ണെണ്ണ ഒഴിച്ചാണ്‌ സമരസമിതി പ്രവര്‍ത്തകര്‍ വയലില്‍ രാവിലെ മുതല്‍ നിലയുറപ്പിച്ചിരിക്കുന്നത്‌

keezhatoor
ഫോട്ടോ: രവീന്ദ്രൻ

ഇന്ന് രാവിലെ പോലീസ് സഹായത്തോടെ റോഡ് നിര്‍മ്മാണത്തിനായി അധികൃതര്‍ എത്തിയപ്പോഴായിരുന്നു കര്‍ഷകര്‍ പ്രതിഷേധം കടുപ്പിച്ചത്‌.

സ്ത്രീകളടക്കം നൂറോളം ആളുകളാണ് സമരരംഗത്തുള്ളത്.  സ്ഥലത്ത് പോലീസ് എത്തിയിട്ടുണ്ടെങ്കിലും സമരക്കാര്‍ ഇവരോട് സംസാരിക്കാന്‍ തയ്യാറായിട്ടില്ല. നേതൃത്വത്തിന്റെ നിലപാട് തള്ളിയാണ്‌ സിപിഎം പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ സമരരംഗത്തുള്ളത്‌.

keezhatoor
ഫോട്ടോ: രവീന്ദ്രൻ

ഇത് കര്‍ഷകരുടെ വയലാണ്. ഇവിടെ നിന്ന് പോലീസ് പിന്‍വാങ്ങണം എന്ന് നിലപാടിലാണ് മുദ്രാവാക്യം വിളികളുമായി പ്രതിഷേധക്കാര്‍