Photo: Mathrubhumi
വെണ്മണി: കെ-റെയില്‍ പദ്ധതി കടന്നുപോകേണ്ട വെണ്മണിയില് ഞായറാഴ്ച വിശദീകരണവുമായി എത്തിയ സി.പി.എം. നേതാക്കളെയും ജനപ്രതിനിധികളെയും പടിയിറക്കി നാട്ടുകാര്‍. അതുവഴി ലൈന്‍ കടന്നുപോകുന്നതിനോട് യോജിപ്പില്ലെന്ന് ലോക്കല്‍ കമ്മിറ്റിയംഗം പറഞ്ഞതു പാര്‍ട്ടിയിലും വിവാദമായി.
'നിങ്ങളുടെ വീടുകള്‍ നഷ്ടമാകുന്നതിനോ ഇതുവഴി ലൈന്‍ കടന്നു പോകുന്നതിനോ വ്യക്തിപരമായി യോജിപ്പുള്ള ആളല്ല ഞാന്‍' എന്നു ലോക്കല്‍ കമ്മിറ്റിയംഗം പറയുന്നതടക്കമുള്ള സംഭാഷണവും പ്രതിഷേധദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്.
ഒമ്പതാംവാര്‍ഡായ പുന്തലയിലെത്തിയ നേതാക്കള്‍ക്കുനേരെയാണ് ശകാരവുമായി നാട്ടുകാരെത്തിയത്. ലഘുലേഖകള്‍ വാങ്ങാനും ആരും തയ്യാറായില്ല. ന്യായീകരണം കേള്‍ക്കേണ്ടെന്നും കിടപ്പാടം വിട്ടിറങ്ങാന്‍ തയ്യാറല്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
നിര്‍ബന്ധമാണെങ്കില്‍ നേതാക്കളുടെ വസ്തു എഴുതി നല്കിയാല് വീടുവിട്ടിറങ്ങാമെന്ന പരാമര്‍ശവുമുണ്ടായി.
ഉത്തരമില്ലാതെനിന്ന ജനപ്രതിനിധിയടക്കമുള്ളവര്‍ ഒടുവില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് എത്തിയതെന്നു പറഞ്ഞാണ് സ്ഥലംവിട്ടത്.
വെണ്മണി, മുളക്കുഴ വില്ലേജ് പരിധിയിലായി ഒന്‍പതു കിലോമീറ്റര്‍ ദൂരമാണ് കെ-റെയില്‍ കടന്നുപോകേണ്ടത്. 67 വീടുകള്‍ പൂര്‍ണമായും 42 വീടുകള്‍ ഭാഗികമായും നഷ്ടപ്പെടും. നിലവില്‍ 208 സര്‍വേക്കല്ലുകള്‍ ഇട്ടിട്ടുണ്ട്.
Content Highlights: protest against k rail project in venmani
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..