ടി.എം. സിദ്ദിഖിനെതിരായ നടപടി അംഗീകരിക്കാനാവില്ല; പൊന്നാനിയില്‍ പരസ്യ പ്രകടവുമായി സിപിഎം അനുഭാവികള്‍


Photo: Screengrab from Mathrubhumi News

പൊന്നാനി: ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേയ്ക്ക് തരംതാഴ്ത്തപ്പെട്ട ടി.എം.സിദ്ദിഖിനെതിരായ പാർട്ടി നടപടിക്കെതിരേ പൊന്നാനിയില്‍ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. പുതുപൊന്നാനി നോര്‍ത്ത് ബ്രാഞ്ച് സമ്മേളന വേദിയിലേക്ക് പ്രവര്‍ത്തകര്‍ പ്രകടനവുമായെത്തി. ബ്രാഞ്ച് സമ്മേളനത്തിന് അഭിവാദ്യം അര്‍പ്പിച്ച പാര്‍ട്ടി അനുഭാവികള്‍ പാര്‍ട്ടിയുടെ കാര്യങ്ങള്‍ അറിയാന്‍ അവകാശമുണ്ടെന്നും ഇക്കാര്യങ്ങള്‍ ടി.എം. സിദ്ദിഖിനെതിരായ നടപടി പൊതുജനങ്ങളോട് വിശദീകരിക്കാന്‍ പാര്‍ട്ടി തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പൊന്നാനിയില്‍ പ്രതിഷേധ പ്രകടനം നടന്നിരുന്നു. ഈ സംഭവത്തെ തുടർന്നാണ് മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റം അംഗം ടി.എം. സിദ്ദിഖിനെ ബ്രാഞ്ച് കമ്മറ്റിയിലേക്ക് തരംതാഴ്ത്താന്‍ ജില്ലാ കമ്മറ്റി ശുപാര്‍ശ ചെയ്തത്. സിദ്ദിഖിന് പുറമേ മറ്റ് 11 പേര്‍ക്കെതിരേയും നടപടിയുണ്ടായി. ഇതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ സമ്മേളന വേദിയിലേക്ക് പ്രകടനവുമായി എത്തിയത്.ചിലര്‍ക്കെതിരേ നടപടി എടുക്കുകയും മറ്റ് ചിലരെ ഒഴിവാക്കുകയും ചെയ്യുന്നത് ശരിയല്ലെന്നും ഇക്കാര്യത്തില്‍ വിശദീകരണം വേണമെന്നും ആവശ്യപ്പെട്ടാണ് പാര്‍ട്ടി അനുഭാവികളായ പത്തിലധികം പേര്‍ ബ്രാഞ്ച് സമ്മേളനം നടക്കുന്ന വേദിയിലക്ക് പ്രകടനവുമായി എത്തിയത്. പാര്‍ട്ടി അംഗങ്ങളല്ല, അനുഭാവികളാണ്. എങ്കില്‍പോലും പാര്‍ട്ടിയുടെ കാര്യങ്ങള്‍ അറിയാന്‍ അവകാശമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് പ്രകടവുമായി എത്തിയത്. ഇക്കാര്യങ്ങള്‍ പൊതുജനങ്ങളോട് വിശദീകരിക്കാന്‍ പാര്‍ട്ടി തയ്യാറാകണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം.

കഴിഞ്ഞ ദിവസങ്ങളിലും പൊന്നാനിയില്‍ പല ഇടങ്ങളിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. ബ്രാഞ്ച് കമ്മറ്റികളിലും ബ്രാഞ്ച് സമ്മേളനങ്ങളിലും വിഷയം ചര്‍ച്ചയായിരുന്നു. ഈ മേഖലയില്‍ ടി.എം.സിദ്ദിഖിന് വലിയ തോതില്‍ ജനപിന്തുണയുണ്ട്. ടി.എം. സിദ്ദിഖിനെതിരായ അച്ചടക്ക നടപടി അംഗീകരിക്കാനാകില്ലെന്നാണ് ഒരുവിഭാഗം പ്രവര്‍ത്തകരുടെ നിലപാട്.

Content Highlights: Protest against CPM leadership in Ponnani over T K Siddique's disciplinary action


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented