സമരത്തിനെത്തിയത് 20 പേര്‍: പോലീസ് സന്നാഹംകണ്ട് സമരക്കാര്‍തന്നെ പകച്ചു; രണ്ടരമണിക്കൂര്‍ ഗതാഗതകുരുക്ക്


പ്രതീകാത്മകമായി മുഖ്യമന്ത്രിയുടെ ലുക്കൗട്ട് നോട്ടീസ് പതിച്ച് മടങ്ങുന്നതിന് ഇങ്ങനെ റോഡ് കൊട്ടിയടയ്ക്കണോ എന്ന് പ്രതിഷേധക്കാര്‍തന്നെ ചോദിച്ചുപോയി.

പോലീസ് ബാരിക്കേഡ് സ്ഥാപിച്ച് വാഹനങ്ങൾ തടഞ്ഞതിനെത്തുടർന്ന് മാനാഞ്ചിറയിലുണ്ടായ ഗതാഗതക്കുരുക്ക്

കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരേ ഇരുപതുപേര്‍ അണിനിരന്ന മുസ്ലിം യൂത്ത് ലീഗിന്റെ പ്രതിഷേധപരിപാടി നേരിടാന്‍ നഗരത്തില്‍ ശനിയാഴ്ച പോലീസ് ഒരുക്കിയ സന്നാഹംകണ്ട് സമരക്കാര്‍തന്നെ പകച്ചുപോയി. പ്രതീകാത്മകമായി മുഖ്യമന്ത്രിയുടെ ലുക്കൗട്ട് നോട്ടീസ് പതിച്ച് മടങ്ങുന്നതിന് ഇങ്ങനെ റോഡ് കൊട്ടിയടയ്ക്കണോ എന്ന് പ്രതിഷേധക്കാര്‍തന്നെ ചോദിച്ചുപോയി.

മാനാഞ്ചിറയിലെ ജില്ലാ വിദ്യാഭ്യാസഓഫീസിനു മുന്നിലും സി.എച്ച്. മേല്‍പ്പാലത്തിനു സമീപത്തുമാണ് പോലീസ് വാഹനങ്ങള്‍ തടഞ്ഞത്.

കുരുക്കോട് കുരുക്ക്

രാവിലെ 10 മുതല്‍ 12.30 വരെ രണ്ടരമണിക്കൂറാണ് ആളുകള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടത്. മാനാഞ്ചിറ മുതല്‍ മലബാര്‍ ക്രിസ്ത്യന്‍കോളേജ് വരെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. മാനാഞ്ചിറ ജില്ലാ വിഭ്യാഭ്യാസ ഓഫീസിനുമുന്നില്‍ രാവിലെ പത്തുമണിയോടെതന്നെ ബാരിക്കേഡ് വെച്ച് ഭാഗികമായാണ് വാഹനങ്ങള്‍ കടത്തിവിട്ടത്. 11.15-ഓടെ മാനാഞ്ചിറയിലും ബാങ്ക്റോഡില്‍ സി.എച്ച്. മേല്‍പ്പാലത്തിനുസമീപത്തും ഗതാഗതം പൂര്‍ണമായി തടഞ്ഞു. ദൂരെ ബസ്സിറങ്ങി റോഡിലൂടെ നടന്നുവന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ മറ്റു മാര്‍ഗമില്ലാത്തതിനാല്‍ ഹാന്‍ഡ് റെയിലിനുമുകളിലൂടെ ചാടിക്കടക്കേണ്ടി വന്നു.

പ്രതിഷേധപരിപാടിയും കഴിഞ്ഞ് കാല്‍മണിക്കൂറിന് ശേഷമാണ് വാഹനങ്ങള്‍ കടത്തിവിട്ടത്. റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്ന യാത്രക്കാരാണ് വലിയ ദുരിതമനുഭവിക്കേണ്ടിവന്നത്.

ടൗണ്‍ പോലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ ബിജുരാജിന്റെ നേതൃത്വത്തില്‍ ജലപീരങ്കി അടക്കമുള്ള സംവിധാനങ്ങളുണ്ടായിരുന്നു. ജില്ലാപോലീസ് ആസ്ഥാനത്ത് ലുക്കൗട്ട് നോട്ടീസ് പതിച്ച് മടങ്ങുമെന്നും മറ്റ് പ്രതിഷേധപരിപാടികള്‍ ഉണ്ടാവില്ലെന്നും പോലീസിനോട് വെള്ളിയാഴ്ചതന്നെ പറഞ്ഞിരുന്നതായി യൂത്ത് ലീഗ് ജില്ലാപ്രസിഡന്റ് മിസ്ബഹ് കീഴരിയൂര്‍ പറഞ്ഞു

Content Highlights: protest against cm pinarayi vijayan, traffic block

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented